സന്ദീപ് വിവാദം ചായക്കോപ്പയിലെ കൊടുങ്കാറ്റെന്ന് സി. കൃഷ്ണകുമാർ; ചായ ഒരു മോശം കാര്യമല്ലെന്ന് സന്ദീപിന്റെ മറുപടി

സന്ദീപ് വാര്യർ വിവാദം ചായക്കോപ്പയിലെ കൊടുങ്കാറ്റെന്ന് പാലക്കാട് എൻഡിഎ സ്ഥാനാർത്ഥി സി. കൃഷ്ണകുമാർ. ബിജെപിക്ക് യാതൊരു പ്രതിസന്ധിയും ഇല്ലെന്ന് കൃഷ്ണകുമാർ‌ വ്യക്തമാക്കി. ജനം ചർച്ച ചെയ്യുക വികസനമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. തേര് ദിവസം വോട്ടെടുപ്പ് മാറ്റിവെച്ചത് ബിജെപിക്ക് ഗുണം ചെയ്യുമെന്നും കൃഷ്ണകുമാർ ട്വന്റിഫോറിനോട് പ്രതികരിച്ചു.കെ പി മണികണ്ഠന്റെ ആരോപണത്തിലും കൃഷ്ണകുമാർ പ്രതികരിച്ചു. 2006 നു ശേഷം പാർട്ടി പ്രവർത്തനത്തിൽ ഇല്ലാത്തയാളാണ് കെപി മണികണ്ഠനെന്ന് കൃഷ്ണകുമാർ പറഞ്ഞു. 19 കൊല്ലത്തിനു മുൻപ് പാർട്ടിയിൽ നിന്നും മാറിനിന്ന യാളുടെ ആരോപണങ്ങൾക്ക് എന്തു മറുപടി പറയാനാണെന്നും കൃഷ്ണകുമാർ ചോദിച്ചു.അതേസമയം കൃഷ്ണകുമാറിന്റെ ചായക്കോപ്പയിലെ കൊടുങ്കാറ്റ് പരാമർശത്തിന് മറുപടിയുമായി സന്ദീപ് വാര്യർ രം​ഗത്തെത്തി. ചായ ഒരു മോശം കാര്യമല്ല എന്ന് സന്ദീപ് വാര്യർ ട്വന്റിഫോറിനോട് പ്രതികരിച്ചു. ‌ചായക്കടക്കാരനും ഒട്ടും മോശമല്ല. താൻ ഇപ്പോൾ ചായ കുടിക്കാൻ പോവുകയാണെന്ന് സന്ദീപ് പരിഹസിച്ചു. നരേന്ദ്രമോദി പോലും ചായ് പേ ചർച്ചയിലൂടെയാണ് അധികാരത്തിലേക്ക് എത്തിയതെന്ന് സന്ദീപ് മറുപടി നൽകി.

Leave a Reply

spot_img

Related articles

കുവൈത്തില്‍ താമസ സ്ഥലത്തുണ്ടായ തീപിടിത്തത്തില്‍ രണ്ട് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം

തിങ്കളാഴ്ച ഉച്ചയോടെ അദാൻ പ്രദേശത്തെ ഒരു വീട്ടിലാണ് തീപിടിത്തം ഉണ്ടായത്വിവരം ലഭിച്ചതിനെ തുടർന്ന് അല്‍-ഖുറൈൻ, അല്‍-ബൈറഖ് കേന്ദ്രങ്ങളില്‍ നിന്നുള്ള അഗ്നിശമന സേനാംഗങ്ങള്‍ എത്തിയാണ്...

അതിതീവ്രമഴ, അതീവ ശ്രദ്ധ വേണമെന്ന് കെ.എസ്.ഇ.ബി

തീവ്രമഴ സാധ്യത പ്രവചിച്ചിരിക്കുന്നതിനാല്‍ വൈദ്യുതി അപകടങ്ങളില്‍‍- പ്പെടാതിരിക്കാന്‍ പൊതുജനങ്ങള്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു. മരക്കൊമ്പുകള്‍ വീണോ മറ്റോ വൈദ്യുതിക്കമ്പികള്‍ പൊട്ടിക്കിടക്കാനോ ചാഞ്ഞുകിടക്കാനോ...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 36 വര്‍ഷം കഠിനതടവ്

താമരക്കുളം കൊട്ടക്കാശ്ശേരി ചിറമൂല വടക്കേതില്‍ അനൂപി( 24 ) നെ യാണ് അതിവേഗ പ്രത്യേക കോടതി ജഡ്ജ് ടി. മഞ്ജിത്ത് ഇന്ത്യന്‍ ശിക്ഷാനിയമവും പോക്സോ...

ഐപിഎസ് ഓഫീസറായി ആദ്യമായി ചാർജെടുക്കാനുള്ള യാത്രയ്ക്കിടെ 26 കാരനായ ഉദ്യോഗസ്ഥന് വാഹനാപകടത്തിൽ ദാരുണാന്ത്യം

2023 ഐപിഎസ് ബാച്ചിലെ കർണാടക കേഡർ ഉദ്യോഗസ്ഥനായ ഹർഷ് ബർദൻ ആണ് വാഹനാപകടത്തിൽ മരിച്ചത്. ഞായറാഴ്ച വൈകിട്ട് കർണാടകയിലെ ഹാസനിൽ വച്ചാണ് അപകടം ഉണ്ടായത്.അടുത്തിടെയാണ്...