പുതിയ മദ്യനയ പ്രകാരം ടൂറിസ്റ്റ് ആവശ്യം മുൻനിറുത്തി ഒന്നാംതീയതിയിലും ത്രീസ്റ്റാറിന് മുകളിലുള്ള ഹോട്ടലുകളില്‍ ഇനി മുതല്‍ മദ്യം വിളമ്ബാം.പഞ്ച നക്ഷത്ര സൗകര്യങ്ങളുള്ള യാനങ്ങളിലും മദ്യം വിളമ്ബാൻ അനുമതിയുണ്ട്. വിവാഹം , അന്തർ ദേശീയ കോണ്‍ഫറൻസ് എന്നിവ സംഘടിപ്പിക്കുന്ന ഹോട്ടലുകള്‍ക്കാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. ഇതിനായി ചടങ്ങുകള്‍ മുൻകൂട്ടി കാണിച്ച് എക്സൈസ് കമ്മിഷണറുടെ അനുമതി വാങ്ങണം.പഞ്ച നക്ഷത്ര സൗകര്യങ്ങളുള്ള യാനങ്ങളില്‍ മദ്യം വിളമ്ബുന്നതിനായി യാനങ്ങള്‍ക്ക് ബാർ ലൈസൻസ് നല്‍കും. അതേസമയം കള്ള് ഷാപ്പുകളുടെ ദൂരപരിധിയില്‍ പുതിയ മദ്യനയത്തിലും മാറ്റമില്ല. 400 മീറ്റർ ദൂരപരിധി തുടരും. പ്രത്യേക അനുമതി ദിവസം ബാർ തുറക്കരുതെന്നും ചടങ്ങുകളില്‍ മാത്രം മദ്യം വിളമ്ബാം എന്നുമാണ് നിർദ്ദേശം.