2025ലെ പൊതു അവധി ദിനങ്ങള്‍ക്ക് മന്ത്രിസഭ അംഗീകാരം

2025ലെ പൊതു അവധി ദിനങ്ങള്‍ക്ക് മന്ത്രിസഭ അംഗീകാരം.പൊതു അവധികളുടെയും നിയന്ത്രിത അവധികളുടെയും പട്ടിക പ്രഖ്യാപിച്ചു.

നെഗോഷ്യബ്ള്‍ ഇൻസ്ട്രുമെന്റ് ആക്‌ട് പ്രകാരമുള്ള അവധികളും ഇതില്‍ ഉള്‍പ്പെടും. അടുത്ത വർഷത്തെ പ്രധാനപ്പെട്ട 5 അവധി ദിനങ്ങള്‍ ഞായറാഴ്ചയാണ് വരുന്നത്.

അടുത്ത വർഷത്തെ ‘ റിപ്പബ്ലിക് ദിനം, മുഹറം, നാലാം ഓണം/ ശ്രീനാരായണഗുരു ജയന്തി, ശ്രീകൃഷ്ണജയന്തി, ശ്രീനാരായണഗുരു സമാധി എന്നീ അവധി ദിവസങ്ങള്‍ ഞായറാഴ്ചയാണ് വരുന്നത്. അടുത്തവർഷം ഏറ്റവും കൂടുതല്‍ അവധികള്‍ ഉള്ള മാസം സെപ്റ്റംബർ ആണ്.

ഓണം ഉള്‍പ്പെടെയുള്ള ആറ് അവധി ദിനങ്ങള്‍ ആണ് സെപ്റ്റംബറില്‍ ലഭിക്കുക. അതേസമയം അടുത്തവർഷം ഗാന്ധിജയന്തിയും വിജയദശമിയും ഒരു ദിവസമാണ്. കൂടാതെ ഡോക്ടർ ബി ആർ അംബേദ്കർ ജയന്തിയും വിഷുവും ഒരു ദിവസമാണ്.

2025 ലെ അവധി ദിവസങ്ങള്‍ ചുവടെ

ജനുവരി മാസത്തെ അവധി ദിനങ്ങള്‍ മന്നം ജയന്തി: ജനുവരി- 2 – വ്യാഴം
റിപ്പബ്ലിക് ദിനം: ജനുവരി- 26 – ഞായർ

ഫെബ്രുവരി മാസത്തെ അവധി

ശിവരാത്രി: ഫെബ്രുവരി – 26 – ബുധൻ

മാർച്ച്‌ മാസത്തെ അവധി

ഈദ്-ഉല്‍-ഫിത്തർ: മാർച്ച്‌ – 31 – തിങ്കള്

ഏപ്രില്‍ മാസത്തെ അവധി ദിനങ്ങള്‍

ഏപ്രില്‍ -14 – തിങ്കള്‍വിഷു/ ബി.ആർ അംബേദ്കർ ജയന്തി, പെസഹ വ്യാഴം- 17 – വ്യാഴം, ദുഃഖ വെള്ളി- 18- വ്യാഴം, ഈസ്റ്റർ – 20- ഞായർ

മേയ് മാസത്തെ അവധി

മേയ് ദിനം: 01 – വ്യാഴം

ജൂണ്‍ മാസത്തെ അവധി ദിവസങ്ങള്‍

ഈദുല്‍- അദ്ഹ (ബക്രീദ്): 06 – വെള്ളി

ജൂലൈ മാസത്തെ അവധി ദിവസങ്ങള്‍

മുഹറം: 06- ഞായർ
കർക്കടക വാവ്: 24 – വ്യാഴം

ഓഗസ്റ്റ് മാസത്തെ അവധി ദിവസങ്ങള്‍

സ്വാതന്ത്ര്യ ദിനം:15- വെള്ളി
അയ്യങ്കാളി ജയന്തി: 28- വ്യാഴം

സെപ്റ്റംബർ മാസത്തെ അവധി ദിവസങ്ങള്‍

ഒന്നാം ഓണം: 04 – വ്യാഴം
തിരുവോണം: 05 – വെള്ളി
മൂന്നാം ഓണം: 06 – ശനി
നാലാം ഓണം/ശ്രീനാരായണഗുരു ജയന്തി: 07 – ഞായർ
ശ്രീകൃഷ്ണ ജയന്തി: 14 – ഞായർ
ശ്രീനാരായണഗുരു സമാധി: 21- ഞായർ

ഒക്ടോബറിലെ അവധി ദിനങ്ങള്‍

മഹാനവമി: 01 – ബുധൻ
ഗാന്ധി ജയന്തി/വിജയ ദശമി: 02 – വ്യാഴം
ദീപാവലി: 20 – തിങ്കൾ

ഡിസംബറിലെ അവധി ദിനങ്ങള്‍

ക്രിസ്മസ് : 25 – വ്യാഴം

Leave a Reply

spot_img

Related articles

ചരിത്രകാരൻ കെ. എൻ. പണിക്കർ അന്തരിച്ചു

ചരിത്രകാരൻ കെ. എൻ. പണിക്കർ അന്തരിച്ചു. തിരുവനന്തപുരം പട്ടം എസ്.യു.ടി ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.90 വയസായിരുന്നു. കാലടി സംസ്കൃത സർവകലാശാല വൈസ് ചാൻസലർ ആയി...

പാർട്ടി പദവിയിൽ നിന്ന് രാജിവച്ച് സി. സി. മുകുന്ദൻ

പാർട്ടി പദവിയിൽ നിന്ന് രാജിവച്ച് സി. സി. മുകുന്ദൻ. സി.പി.ഐ നാട്ടിക മണ്ഡലം കമ്മിറ്റിയിൽ നിന്നാണ് സി.സി. മുകുന്ദൻ രാജിവച്ചത്.നാട്ടികയിൽ സ്വതന്ത്രനായി മൽസരിക്കുമെന്ന് മുകുന്ദൻ...

കെ ബി ഗണേഷ്‌ കുമാറിനെതിരെ ഭാര്യ ബിന്ദു മേനോൻ

മന്ത്രി കെ ബി ഗണേഷ്‌കുമാറിനെതിരെ ഭാര്യ ബിന്ദു മേനോൻ.മന്ത്രിയെ വാളകത്തെ വീട്ടിൽ കണ്ടത് വളരെ മോശം സാഹചര്യത്തിലാണെന്നും ശ്രീലേഖയുടെ നിർദേശ പ്രകാരമാണ് പൊലീസ് സഹായം...

ആരോപണങ്ങൾക്ക് മറുപടിയുമായി കെ ബി ഗണേഷ്‌കുമാർ

സാമൂഹിക മാധ്യമങ്ങളിൽ ഉയർന്ന ആരോപണങ്ങളിൽ മറുപടിയുമായി ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാർ.തനിക്കെതിരെ ഉയരുന്ന ആരോപണം ശരിയാണെങ്കിലും അല്ലെങ്കിലും അത് വ്യക്തിപരമായ കാര്യമാണെന്നും അതിൽ...