സ്വകാര്യ- കെഎസ്ആടിസി ബസുകളിൽ ഡ്രൈവറെ നിരീക്ഷിക്കാൻ ക്യാമറ

സംസ്ഥാനത്തെ സ്വകാര്യ-കെഎസ്ആടിസി ബസുകളിൽ ഡ്രൈവർമാരെ നിരീക്ഷിക്കാൻ ക്യാമറ ഘടിപ്പിക്കും.വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന ട്രാൻസ്‌പോർട്ട് അതോറിറ്റി യോഗം ഇത് സംബന്ധിച്ച ശുപാർശ പരിഗണിക്കും. ഡ്രൈവർ ഉറങ്ങിയുള്ള അപകടങ്ങൾ വർധിച്ച പശ്ചാത്തലത്തിലാണ് നടപടി. അലക്ഷ്യമായ ഡ്രൈവിങ്, മൊബൈൽ ഫോൺ ഉപയോഗം എന്നിവയും ക്യാമറയിൽ കുടുങ്ങും.ഡ്രൈവർ കാബിനുള്ളിൽ ഡ്രൈവറുടെ ചലനങ്ങൾ തിരിച്ചറിയാൻ കഴിയും വിധമാണ് ക്യാമറ ഘടിപ്പിക്കുക. ദൃശ്യങ്ങൾ പരിശോധിക്കാൻ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് അധികാരമുണ്ടാകും. നിലവിൽ ബസുകളിൽ അഞ്ച് ക്യാമറകൾ ഘടിപ്പിക്കണം എന്നാണ് വ്യവസ്ഥ. മുന്നിലേക്കും പിന്നിലേക്കും ഉൾവശത്തേക്കുമാണ് ആദ്യ ഘട്ടത്തിൽ ക്യാമറ നിർബന്ധമാക്കിയത്. രണ്ട് ഫുട്‌ബോർഡുകളിലും ക്യാമറ പിടിപ്പിക്കാൻ പിന്നീട് തീരുമാനിച്ചു. അന്തർ സംസ്ഥാന സർവീസുകൾക്ക് ഉപയോഗിക്കുന്ന ഓൾ ഇന്ത്യാ ടൂറിസ്റ്റ് പെർമിറ്റ് വാഹനങ്ങൾക്കും പുതിയ ഭേദഗതി ബാധകമാണ്.

Leave a Reply

spot_img

Related articles

മാസപ്പടി കേസില്‍ പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ഇഡി ശുപാർശയില്‍ പ്രതികരിച്ച്‌ എം എ ബേബി

മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ഇഡി ശുപാർശയില്‍ പ്രതികരിച്ച്‌ സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി.കഥകള്‍ മെനയുന്നതില്‍ മികച്ച...

റെയില്‍വേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളില്‍ ഭക്ഷണ സാധനങ്ങളുടെ വില 5 മുതല്‍ 15 രൂപ വരെ വര്‍ധിപ്പിച്ചു

റെയില്‍വേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളില്‍ ഭക്ഷണ സാധനങ്ങളുടെ വില 5 മുതല്‍ 15 രൂപ വരെ വര്‍ധിപ്പിച്ചു.പുതുക്കിയ നിരക്കുകള്‍ ഇന്നലെ പ്രാബല്യത്തില്‍ വന്നു.2 ഇഡ്ഡലി...

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം: ദുരൂഹതയില്ലെന്ന് പോലീസ്; കീടനാശിനി ഉള്ളിൽ ചെന്നതെന്ന് പ്രാഥമിക നിഗമനം

ഇടുക്കി അടിമാലിയിൽ ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ ദുരൂഹതയില്ലെന്ന് പോലീസ് വ്യക്തമാക്കി. കുട്ടികളുടെ മരണം കീടനാശിനി ഉള്ളിൽ ചെന്നാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.അടിമാലി...

ചൂടിന് ആശ്വാസമായി മഴയെത്തുന്നു; വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് കൊടുംചൂട് ശക്തമായി തുടരുന്നതിനിടയിൽ ആശ്വാസമായി മഴയെത്തുന്നു. തെക്കൻ, മധ്യകേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇതിന്റെ...