പാലക്കാട് എല്‍ഡിഎഫ്-യുഡിഎഫ് സ്ഥാനാർഥികള്‍ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും

പാലക്കാട് മണ്ഡലത്തില്‍ ഇന്ന് എല്‍ഡിഎഫ് – യുഡിഎഫ് സ്ഥാനാർഥികള്‍ നാമനിർദേശ പത്രിക സമർപ്പിക്കും

ബി ജെ പി സ്ഥാനാർത്ഥി സി കൃഷ്ണകുമാർ ഇന്നലെ പത്രിക നൽകിയിരുന്നു.ഇതോടെ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പോര് മുറുകും.

എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി സരിനും യുഡിഎഫ് സ്ഥാനാർത്ഥി രാഹുല്‍ മാങ്കൂട്ടത്തിലും ക്ഷേത്രങ്ങളില്‍ നിന്നുമാണ് ഇന്ന് പ്രചാരണം ആരംഭിക്കുന്നത്.

രാവിലെ 11 മണിയോടെ പ്രവർത്തകർക്കൊപ്പം പ്രകടനമായി സരിൻ ആര്‍ഡിഒ ഓഫീസിലെത്തി നാമനിർദ്ദേശ പത്രിക സമർപ്പിക്കും.

ഉച്ചക്ക് 12 മണിക്കാണ് രാഹുല്‍ മാങ്കൂട്ടത്തിലിൻ്റെ പത്രികാ സമർപ്പണം. യുഡിഎഫും സമാന രീതിയില്‍ പ്രകടനമായാണ് ആര്‍ഡിഒ ഓഫീസില്‍ എത്തുക.അതിനിടെ അൻവറിൻ്റെ പിന്തുണ യുഡിഎഫ് സ്വാഗതം ചെയ്തു.

എല്‍ഡിഎഫിനെയും – ബിജെപിയേയും എതിർക്കുന്ന ആർക്കും തങ്ങള്‍ക്ക് വേണ്ടി വോട്ട് ചെയ്യാം എന്ന നിലപാടിലാണ് യുഡിഎഫ്. ഉച്ചക്ക് യുഡിഎഫിൻ്റെ യുവജന സംഘടന വാർത്താ സമ്മേളനം സംഘടിപ്പിക്കും.

Leave a Reply

spot_img

Related articles

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്നു ചേരും

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്നു ചേരും. നിലമ്പൂര്‍ ഉപ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉടനെ ഉണ്ടാകുമെന്നിരിക്കെ അതിന്റെ ഒരുക്കങ്ങള്‍ ചര്‍ച്ചയാകും. സ്ഥാനാര്‍ഥിയെ സംബന്ധിച്ചും പ്രാഥമിക...

മാവേലിക്കര നഗരസഭ ചെയർമാനായി വീണ്ടും കോൺഗ്രസ് അംഗം തിരഞ്ഞെടുക്കപ്പെട്ടു

മാവേലിക്കര നഗരസഭ ചെയർമാനായി വീണ്ടും കോൺഗ്രസ് അംഗം തിരഞ്ഞെടുക്കപ്പെട്ടു.ഇടത് അംഗത്തിന്റെ പിന്തുണയോടെയാണ് കോൺഗ്രസിന് സ്വന്തം ചെയർമാനെ വിജയിപ്പിക്കാൻ കഴിഞ്ഞത്.ഡിസിസി ജനറൽ സെക്രട്ടറി നൈനാൻ സി...

മുൻ കേന്ദ്രമന്ത്രി പശുപതി കുമാർ പരസ് നേതൃത്വം നൽകുന്ന രാഷ്ട്രീയ ലോക് ജനശക്തി പാർട്ടി എൻ ഡി എ സഖ്യം വിട്ടു

മുൻ കേന്ദ്രമന്ത്രി പശുപതി കുമാർ പരസ് നേതൃത്വം നൽകുന്ന രാഷ്ട്രീയ ലോക് ജനശക്തി പാർട്ടി (ആർ എൽ ജെ പി) എൻ ഡി എ...

കെ കെ രാഗേഷ് കണ്ണൂർ ജില്ലാ സെക്രട്ടറി

കെ കെ രാഗേഷിനെ കണ്ണൂർ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു.മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള നേതാക്കയുടെ നേതൃത്വത്തിൽ നടന്ന ജില്ലാ കമ്മിറ്റിയോഗത്തിലാന് തീരുമാനം.മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി...