കർദിനാൾ മാർ ജോർജ് ജേക്കബ് കൂവക്കാട് ഫ്രാൻസിസ് മാർപാപ്പയ്ക്കൊപ്പം കുർബാനയില്‍ പങ്കെടുത്തു

പുതിയ കർദിനാൾ മാർ ജോർജ് ജേക്കബ് കൂവക്കാട് ഫ്രാൻസിസ് മാർപാപ്പയ്ക്കൊപ്പം സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെ കുർബാനയില്‍ പങ്കെടുത്തു.ആർച്ച്‌ ബിഷപ് മാർ തോമസ് തറയിലും മാർ ജോസഫ് പെരുന്തോട്ടവും സഹകാർമികരായി. കുർബാന ആരംഭിച്ചത് ഇന്നു രാവിലെ 9.30നാണ്. (ഇന്ത്യൻ സമയം 2 മണി)അതേസമയം ഒരു വൈദികനായിരിക്കെ കർദിനാള്‍ പദവിയിലേക്ക് നേരിട്ട് ഉയർത്തപ്പെടുന്ന ഇന്ത്യയിലെ ആദ്യത്തെയാളാണ് മാർ ജേക്കബ് കൂവക്കാട്. മാർപാപ്പയുടെ തന്നെ നിർദേശം അനുസരിച്ച്‌ പൗരസ്ത്യ രീതിയിലുള്ള തലപ്പാവും വസ്ത്രവും അണിഞ്ഞാണ് അദ്ദേഹം ഇന്നലെ സ്ഥാനാരോഹണ ചടങ്ങുകളില്‍ പങ്കെടുത്തത്.സിറോ മലബാർ സഭ മേജർ ആർച്ച്‌ ബിഷപ് മാർ റാഫേല്‍ തട്ടില്‍, കർദിനാള്‍ മാർ ജോർജ് ആലഞ്ചേരി, മേജർ ആർച്ച്‌ ബിഷപ് കർദിനാള്‍ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ തുടങ്ങിയവരും കേന്ദ്രമന്ത്രി ജോർജ് കുര്യന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘവും ചങ്ങനാശേരി അതിരൂപതയില്‍ നിന്നുള്ളവരും ചടങ്ങില്‍ പങ്കെടുത്തു.

Leave a Reply

spot_img

Related articles

കൈലാസയാത്ര ഉടൻ പുനരാരംഭിക്കും

കൈലാസ മാനസ സരോവർ യാത്ര പുനരാരംഭിക്കാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണെന്നും ഇതിനുള്ള അറിയിപ്പ് ഉടൻ പ്രസിദ്ധീകരിക്കു മെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.2020നു ശേഷം കൈലാസ മാനസസരോവർ...

2000 രൂപയ്ക്ക് മുകളിൽ യുപിഐ ഇടപാടുകള്‍ക്ക് 18% ജിഎസ്ടി; വാർത്ത അടിസ്ഥാന രഹിതം

2000 രൂപയിൽ കൂടുതലുള്ള യുപിഐ ഇടപാടുകൾക്ക് ജിഎസ്ടി ചുമത്താൻ സർക്കാർ ആലോചിക്കുന്നുണ്ടെന്ന വാർത്തകൾ തെറ്റാണെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. ജനങ്ങൾ ഇത്തരം സന്ദേശങ്ങൾ വിശ്വസിക്കരുതെന്നും നിലവിൽ അത്തരമൊരു...

യുഎസ് വൈസ് പ്രസിഡന്‍റും ഭാര്യയും അടുത്തയാഴ്ച ഇന്ത്യയിലെത്തും

യുഎസ് വൈസ് പ്രസിഡന്‍റ് ജെ.ഡി. വാൻസും ഭാര്യയും ഇന്ത്യൻ വംശജയുമായ ഉഷ വാൻസും അടുത്തയാഴ്ച ഇന്ത്യയിലെത്തും. ഇന്ത്യയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള രാഷ്‌ട്രനേതാക്കളുമായി...

വഖഫ് ബോര്‍ഡുകളില്‍ നിയമനം നടത്തരുതെന്ന് സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്

വഖഫ് ബോര്‍ഡുകളില്‍ നിയമനം നടത്തരുതെന്ന് സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്.വഖഫ് സ്വത്തുക്കളില്‍ മാറ്റം വരുത്തുന്നതും സുപ്രീം കോടതി തടഞ്ഞു.സ്വത്തുക്കളില്‍ തല്‍സ്ഥിതി തുടരണമെന്നാണ് സുപ്രീം കോടതി...