പോലീസ് ഉദ്യോഗസ്ഥനെ സമൂഹ മാധ്യമത്തിലൂടെ ഭീഷണിപ്പെടുത്തിയ യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ കേസ്. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് മെമ്പറും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയുമായ ജഷീര്‍ പള്ളിവയലിനെതിരെയാണ് കേസെടുത്തത്.കല്‍പറ്റ ഇന്‍സ്പെക്ടര്‍ കെ ജെ വിനോയ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.
ശനിയാഴ്ച യൂത്ത് കോണ്‍ഗ്രസ് കലക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ജഷീര്‍ പള്ളിവയലിന് ക്രൂരമായ മര്‍ദ്ദനമേറ്റിരുന്നു. ഇതിന് പിന്നാലെയാണ് വിനോയ്യുടെ ചിത്രവും ദൈവം ആയുസ് തന്നിട്ടുണ്ടേല്‍ സമൂഹ മാധ്യമങ്ങളില്‍ ജഷീര്‍ പങ്കുവെച്ചത്.
തന്നെ ഭീഷണിപ്പെടുത്തി ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പോസ്റ്റ് പങ്കുവെച്ചത് എന്നാരോപിച്ചാണ് കെ ജെ വിനോയ് പരാതി നല്‍കിയത്. കല്‍പ്പറ്റ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് പുനരധിവാസം വൈകുന്നുവെന്നാരോപിച്ചാണ് യൂത്ത് കോണ്‍ഗ്രസ് കലക്ടറേറ്റ് മാര്‍ച്ച് നടത്തിയത്.