അപമര്യാദയായി പെരുമാറിയെന്ന ജീവനക്കാരിയുടെ പരാതിയിൽ കെഎസ്ഐഇ എംഡിക്കെതിരെ കേസ്

അപമര്യാദയായി പെരുമാറിയെന്ന ജീവനക്കാരിയുടെ പരാതിയിൽ കെഎസ്ഐഇ എംഡിക്കെതിരെ പോലീസ് കേസെടുത്തു.എംഡി ബി.ശ്രീകുമാറിനെതിരെ സ്ത്രീയോട് അപമര്യാദയായി പെരുമാറിയതിനുള്ള വകുപ്പ് ചുമത്തി മ്യൂസിയം പോലീസാണ് കേസെടുത്തത്. വ്യവസായ വകുപ്പിൻറെ കീഴിലുള്ള സ്ഥാപനമാണ് കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എൻറർപ്രൈസസ് ലിമിറ്റഡ്. രണ്ടുദിവസം മുമ്പാണ് കെഎസ്ഐഇ ജീവക്കാരി എംഡി ബി. ശ്രീകുമാറിനെതിരെ പരാതി നൽകുന്നത്. കുറച്ചു ദിവസങ്ങൾക്ക് മുമ്പാണ് ശ്രീകുമാരിൽ നിന്ന് മോശം അനുഭവം ഉണ്ടായതെന്നും നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് ജീവനക്കാരി പറഞ്ഞു. ജീവനക്കാരിയുടെ പരാതിയിൽ കേസെടുത്ത മ്യുസിയം പോലീസ് ഉടൻ തന്നെ അടുത്ത നടപടികളിലേക്ക് കടക്കും.

Leave a Reply

spot_img

Related articles

അന്യായവില: തീയറ്ററുകളിൽ റെയ്ഡ്

എറണാകുളം ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നീ മൾട്ടിപ്ലക്സ് തീയറ്ററുകളിലും മറ്റ് തീയറ്ററുകളിലും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ...

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം; 32,000 രൂപ കവർന്നു

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം. 32,000 രൂപ കവർന്നു.രണ്ടര മാസത്തിനിടെ രണ്ടാം വട്ടമാണ് മോഷണം.ഏണി ഉപയോഗിച്ച് ബീവറേജ് കെട്ടിടത്തിൻ്റെ പിറകിലെ എക്സോ ഫാനിന്...

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെ; രേഖകള്‍ പുറത്ത്

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെയാണെന്ന രേഖകള്‍ പുറത്ത്.സ്റ്റാഫുകളുടെ എണ്ണത്തെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്...

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

വിവിധ കാരണങ്ങളാൽ 2025 ജനുവരി മുതൽ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാതിരുന്ന ഉദ്യോഗാർഥികൾക്കും ( രജിസ്ട്രേഷൻ ഐ .ഡി....