ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: കണ്ടാലറിയാവുന്ന 300 പേർക്കെതിരെ കേസ്

തിരുവനന്തപുരത്ത് ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ 7 പ്രതികള്‍ അറസ്റ്റില്‍. 6 പ്രതികളെ പൊലീസിന് കൈമാറി സിപിഎം. ഡിവൈഎഫ്‌ഐ നേതാവ് ശ്രീജിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതികള്‍ക്കെതിരെ വധശ്രമത്തിന് കേസടുത്തതായി മ്യൂസിയം പൊലീസ് അറിയിച്ചു. അക്രമത്തില്‍ ഇഡി ഉദ്യോഗസ്ഥൻ ഡിക്സൻ ഡേവിഡിനും പരിക്കേറ്റിട്ടുണ്ട്. മാരകായുധങ്ങളുമായി ആക്രമിച്ചെന്നാണ് ഇഡി ഉദ്യോഗസ്ഥന്‍റെ മൊഴി.കൃത്യനിർവഹണത്തിന് തടസ്സം നിന്നുവെന്നും പ്രതികള്‍ “ഇവന്മാരെ കൊല്ലടാ ” എന്ന് ആക്രോശിച്ചതായി എഫ്‌ഐആറില്‍ പറയുന്നു. വാഹനം തല്ലി തകർത്തതിന് പിഡിപിപി ആക്ടും ചുമത്തി. ഇഡി അസിസ്റ്റൻറ് ഡയറക്ടർ വി. സനത്ത് റെഡ്ഡിയാണ് പരാതിക്കാരൻ. മൂന്ന് ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായും എഫ്‌ഐആറില്‍ പറയുന്നു.പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തിരുവനന്തപുരത്തെ വീട്ടില്‍ റെ‍യ്ഡ‍ിനെത്തിയ ഇ ഡി ഉദ്യോഗസ്ഥരെയാണ് പരിശോധന പൂര്‍ത്തിയാക്കി മടങ്ങുന്ന സമയത്ത് സിപിഎം പ്രവർത്തകർ ആക്രമിച്ചത്. ഇഡി ഉദ്യോഗസ്ഥരുടെ വാഹനം അടിച്ചു തകർത്തു. അതിക്രമത്തില്‍ ഇ ഡി വാഹനത്തിന്റെ ഡ്രൈവർക്ക് കണ്ണിന് പരിക്കേറ്റിരുന്നു. ഡ്രൈവറെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഡിവൈഎഫ്‌ഐ നേതാവിനെയാണ് ആദ്യം കേസില്‍ അറസ്റ്റ് ചെയ്തത്. 10 പ്രതികളുടെ ചിത്രങ്ങള്‍ സിപിഎം നേതാക്കള്‍ക്ക് പൊലീസ് കൈമാറിയിരുന്നു.

Leave a Reply

spot_img

Related articles

സി എം ആർ എൽ – എക്‌സാലോജിക്‌ കേസ്; വീണയ്ക്ക് കുരുക്കായി കർത്തയുടെ മൊഴി, വീണയുടെ കമ്പനി സേവനം നൽകിയിട്ടില്ലെന്ന് കർത്ത

സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ നിർണായക വിവരം പുറത്ത്.മുൻ മുഖ്യമന്ത്രി പിണറായി വിജയനെയും മകൾ വീണ ടിയെയും കുരുക്കിലാക്കുന്ന സിഎംആര്‍എല്‍ എംഡി ശശിധരൻ കർത്തയുടെ...

ആഭ്യന്തര വകുപ്പില്‍ അഴിച്ചുപണി; 161 ഡിവൈഎസ്പിമാര്‍ക്ക് സ്ഥലംമാറ്റം

സംസ്ഥാന പൊലീസ് സേനയില്‍ വ്യാപകമായ സ്ഥലംമാറ്റം. ഭരണമാറ്റത്തിന്റെ പശ്ചാത്തലത്തില്‍ 161 ഡിവൈഎസ്പിമാരെയാണ് ഒരേസമയം മാറ്റിനിയമിച്ചത്.സ്ഥലംമാറ്റ നടപടികള്‍ വൈകുന്നതില്‍ കോണ്‍ഗ്രസ് നേതൃത്വം അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഇതിന്...

നാല് മെത്രാപ്പോലീത്താമാരെ തിരഞ്ഞെടുക്കുന്നതിനുള്ള ഒരുക്കങ്ങളിലേക്ക് ഓർത്തഡോക്സ് സഭ

മലങ്കര ഓർത്തഡോക്സ് സഭ നാല് മെത്രാപ്പോലീത്താമാരെ തിരഞ്ഞെടുക്കുന്നു. ഇതിന് മുന്നോടിയായി മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ്റെ അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിച്ചു.സഭാ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ്...

മുട്ടില്‍ മരംമുറി: അഗസ്റ്റിൻ സഹോദരന്മാരുടെ ഹര്‍ജി ഹൈക്കോടതി തള്ളി

പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കാൻ വയനാട് മുട്ടില്‍ മരംമുറി കേസിലെ പ്രതികളും സഹോദരങ്ങളുമായ റോജി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ എന്നിവർ നല്‍കിയ പുനഃപരിശോധനാ...