കേന്ദ്ര സർക്കാരിന്റെ ഭാരത് അരി വീണ്ടും വിപണിയില്‍

കേന്ദ്രസർക്കാരിന്റെ ഭാരത് അരി വീണ്ടും കേരളത്തിലെ വിപണിയിലെത്തി.ഒപ്പം വൻകിട ധാന്യപ്പൊടി കമ്പനികള്‍ക്ക് ഉയർന്ന അളവില്‍ ഗോതമ്പും ലഭ്യമാക്കുന്നു.തുടക്കത്തില്‍ തൃശ്ശൂർ, പാലക്കാട്, ആലുവ എന്നിവിടങ്ങളിലാണ് അരി എത്തിച്ചത്. വൻവിലക്കുറവുണ്ട്.

ഈ വർഷം ആദ്യം കിലോയ്ക്ക് 29 രൂപയ്ക്ക് വിറ്റിരുന്ന അരി ഇപ്പോള്‍ 22 രൂപയ്ക്കാണ് വില്‍ക്കുന്നത്. മുന്പത്തെപ്പോലെ അഞ്ചുകിലോ, 10 കിലോ പായ്ക്കറ്റുകളായാണ് വില്‍പ്പന. പുഴുക്കലരിയാണിത്. ഓരോ ജങ്ഷനിലും വണ്ടിയില്‍ അരിയെത്തിച്ചാണ് വില്‍ക്കുന്നത്. നിലവില്‍ നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ലാത്തതിനാല്‍ എത്ര ചാക്ക് അരി വേണമെങ്കിലും വാങ്ങാം. സഹകരണ സ്ഥാപനമായ എൻ.സി.സി.എഫിലൂടെയാണ് വില്‍പ്പന.

ആദ്യഘട്ടത്തില്‍ കേരളത്തില്‍ ഗോതന്പ് വില്‍പ്പനയ്ക്ക് എത്തിയിരുന്നില്ല. ഇക്കുറി വൻകിട കമ്ബനികള്‍ക്ക് ക്വട്ടേഷൻ നല്‍കി ഗോതന്പ് വാങ്ങാൻ അവസരമുണ്ട്. ഓണ്‍ലൈൻ പ്ളാറ്റ്ഫോമായ ‘വാല്യുജങ്ഷനി’ല്‍ രജിസ്റ്റർ ചെയ്തു വേണം ടെൻഡറില്‍ പങ്കെടുക്കാൻ. എല്ലാ വെള്ളിയാഴ്ചയും ഉച്ചയ്ക്ക് രണ്ടുവരെ സൈറ്റില്‍ രജിസ്റ്റർ ചെയ്ത് ടെൻഡറില്‍ പങ്കെടുക്കാം.

Leave a Reply

spot_img

Related articles

ചരിത്രകാരൻ കെ. എൻ. പണിക്കർ അന്തരിച്ചു

ചരിത്രകാരൻ കെ. എൻ. പണിക്കർ അന്തരിച്ചു. തിരുവനന്തപുരം പട്ടം എസ്.യു.ടി ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.90 വയസായിരുന്നു. കാലടി സംസ്കൃത സർവകലാശാല വൈസ് ചാൻസലർ ആയി...

പാർട്ടി പദവിയിൽ നിന്ന് രാജിവച്ച് സി. സി. മുകുന്ദൻ

പാർട്ടി പദവിയിൽ നിന്ന് രാജിവച്ച് സി. സി. മുകുന്ദൻ. സി.പി.ഐ നാട്ടിക മണ്ഡലം കമ്മിറ്റിയിൽ നിന്നാണ് സി.സി. മുകുന്ദൻ രാജിവച്ചത്.നാട്ടികയിൽ സ്വതന്ത്രനായി മൽസരിക്കുമെന്ന് മുകുന്ദൻ...

കെ ബി ഗണേഷ്‌ കുമാറിനെതിരെ ഭാര്യ ബിന്ദു മേനോൻ

മന്ത്രി കെ ബി ഗണേഷ്‌കുമാറിനെതിരെ ഭാര്യ ബിന്ദു മേനോൻ.മന്ത്രിയെ വാളകത്തെ വീട്ടിൽ കണ്ടത് വളരെ മോശം സാഹചര്യത്തിലാണെന്നും ശ്രീലേഖയുടെ നിർദേശ പ്രകാരമാണ് പൊലീസ് സഹായം...

ആരോപണങ്ങൾക്ക് മറുപടിയുമായി കെ ബി ഗണേഷ്‌കുമാർ

സാമൂഹിക മാധ്യമങ്ങളിൽ ഉയർന്ന ആരോപണങ്ങളിൽ മറുപടിയുമായി ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാർ.തനിക്കെതിരെ ഉയരുന്ന ആരോപണം ശരിയാണെങ്കിലും അല്ലെങ്കിലും അത് വ്യക്തിപരമായ കാര്യമാണെന്നും അതിൽ...