ചക്കുളത്ത്കാവ് പൊങ്കാല : കലക്ടറുടെ അധ്യക്ഷതയില്‍ ക്രമീകരണങ്ങള്‍ വിലയിരുത്തി

ചക്കുളത്ത്കാവില്‍ ഡിസംബര്‍ 13ന് നടത്തുന്ന പൊങ്കാലയ്ക്കുള്ള തയ്യാറെടുപ്പ് സംബന്ധിച്ച് ജില്ലാ കലക്ടറുടെ അധ്യക്ഷതില്‍ ചേമ്പറില്‍ ചേര്‍ന്ന ക്ഷേത്രഭരണസമിതി അംഗങ്ങളുടെ യോഗം ചര്‍ച്ച ചെയ്തു. 11 മുതല്‍ തിരുവല്ലയിലും പരിസരത്തും സുരക്ഷ ഉറപ്പാക്കുന്നതിന് പൊലിസിന് ചുമതല നല്‍കി. 12 നും 13 നും കെ.എസ്.ആര്‍.ടി.സി പ്രത്യേക-ചെയിന്‍ സര്‍വീസുകള്‍ നടത്തും. 11 മുതല്‍ പൊങ്കാല മേഖലകളില്‍ ഇടതടവില്ലാതെ വൈദ്യുതി വിതരണം കെ.എസ്.ഇ.ബിയാണ് ഉറപ്പാക്കേണ്ടത്. മേഖലയിലെ മദ്യഷോപുകള്‍ അടച്ചിടുന്നതിന് എക്‌സൈസ് നടപടി സ്വീകരിക്കണം. കുടിവെള്ളം സൗജന്യമായി വിതരണം ചെയ്യുന്നതിനും മുന്‍കൈയെടുക്കണം. അഗ്നിസുരക്ഷ സേനയുടെ കുറഞ്ഞത് മൂന്ന് യൂണിറ്റുകള്‍ ഏര്‍പ്പെടുത്തണം. സൗജന്യ പാര്‍ക്കിംഗിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സൗകര്യമൊരുക്കണം. ശുചീകരണ നിര്‍വഹണത്തിനും അടിയന്തരചികിത്സയ്ക്കും ആരോഗ്യ വകുപ്പാണ് സൗകര്യമൊരുക്കേണ്ടത്. ആംബുലന്‍സ് സൗകര്യം ഉറപ്പുവരുത്തണം എന്നും ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു.ക്ഷേത്രട്രസ്റ്റും ക്ലീന്‍കേരളമിഷനും ചേര്‍ന്ന് ഹരിതചട്ടം പ്രകാരമായിരിക്കും പൊങ്കാല. രാധിക സുരേഷ് ഗോപിയുടെ സാന്നിധ്യത്തില്‍ 13ന് രാവിലെ 9.30ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി പൊങ്കാല ഉദ്ഘാടനം ചെയ്യും. മാനേജിംഗ് ട്രസ്റ്റി മണിക്കുട്ടന്‍ നമ്പൂതിരി അധ്യക്ഷനാകും. പ്രസിഡന്റ് രാധാകൃഷ്ണന്‍ നമ്പൂതിരി പൊങ്കാല അടുപ്പില്‍ അഗ്നി പകരും, മറ്റുപ്രമുഖരും പങ്കെടുക്കും. വൈകിട്ട് അഞ്ചിന് സാംസ്‌കാരിക സമ്മേളനം ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ ഉദ്ഘാടനം ചെയ്യും. തോമസ് കെ.തോമസ് എം.എല്‍.എ അധ്യക്ഷനാകും.  പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി. വി. ആനന്ദബോസ് കാര്‍ത്തിക സ്തംഭത്തില്‍ അഗ്നി പകരും. മാനേജിംഗ് ട്രസ്റ്റി മണിക്കുട്ടന്‍ നമ്പൂതിരി, പ്രസിഡന്റ് രാധാകൃഷ്ണന്‍ നമ്പൂതിരി, തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികള്‍, മറ്റു പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Leave a Reply

spot_img

Related articles

കിണർ വൃത്തിയാക്കാനിറങ്ങി തിരിച്ച്‌ കയറുന്നതിനിടെ തൊഴിലാളി കിണറ്റിൽ വീണ് മരിച്ചു

തിങ്കളാഴ്ച്ച ഉച്ചകഴിഞ്ഞ് രണ്ട് മണിയോടെയായിരുന്നു സംഭവം. പൊൻകുന്നം അരവിന്ദ ആശുപത്രിയ്ക്ക് സമീപം മൂലകുന്നിൽ കിണർ വൃത്തിയാക്കാൻ ഇറങ്ങിയ തൊഴിലാളിയാണ് കിണറ്റിൽ വീണ് മരിച്ചത്.പൊൻകുന്നം ഒന്നാം...

10 ദിവസം 420 പരിശോധന, 49 കേസ്, 3,91,000 രൂപ പിഴ, ശബരിമലയിലെ കടകളിലും ഹോട്ടലുകളിലും പരിശോധന ശക്തം

ശബരിമലയിലെ വ്യാപാരസ്ഥാപനങ്ങളിലും ഹോട്ടലുകളിലും വിവിധ സ്‌ക്വാഡുകൾ പത്തു ദിവസത്തിനിടെ നടത്തിയത് 420 പരിശോധന. സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ നടന്ന പരിശോധനയിൽ 49 കേസ്...

ബസും കാറും കൂട്ടിയിടിച്ച് അപകടം

ചങ്ങനാശ്ശേരി മണിമലയിൽ കെ എസ് ആർ ടി സി ബസും കാറും കൂട്ടിയിടിച്ച് അപകടം.അപകടത്തിൽ കാർ യാത്രികരായ രണ്ട് പേർക്ക് ഗുരുതര പരിക്കേറ്റു.ഇവരെ സ്വകാര്യ...

ട്രോളി ബാഗിൽ പണം കടത്തിയെന്ന പരാതിയിൽ തെളിവില്ല: പൊലീസ്

പാലക്കാട് കോൺഗ്രസുകാർ ഹോട്ടലിലേക്ക് ട്രോളി ബാഗിൽ പണം കടത്തിയെന്ന പരാതിയിൽ തെളിവില്ലെന്ന് പൊലീസ്. സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്‌പി ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകി....