വയനാടിന് ചക്കുളത്തുകാവ് ക്ഷേത്രം; ദുരിതാശ്വാസ നിധിയിലേക്ക് 5 ലക്ഷം

ദുരന്തം ദുരിതം വിതച്ച വയനാടിന് ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിൻ്റെ കൈത്താങ്ങ്. ചക്കുളത്തുകാവ് ട്രസ്റ്റിൻറെയും ചക്കുളത്തമ്മ സഞ്ജിനി ആശ്രമം ചാരിറ്റബിൾ ട്രസ്റ്റിൻ്റെയും നേതൃത്വത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചു ലക്ഷം രൂപയുടെ ചെക്ക് കൈമാറി.

ക്ഷേത്രത്തിൽ വെച്ച് മുഖ്യ കാര്യദർശി രാധകൃഷ്ണൻ നമ്പൂതിരിയും കാര്യദർശി മണിക്കുട്ടൻ നമ്പൂതിരിയും ചേർന്ന് ആലപ്പുഴ സബ് കളക്ടർ സമീർ കിഷൻ ഐ.എ.എസിന് ചെക്ക് കൈമാറി. ദുരിത ബാധിതരായ സഹോരങ്ങൾക്കു ഒരു കൈ സഹായം എന്ന നിലയിലാണ് തുക നൽകുന്നത് എന്നും, ദുരന്തത്തിൽ മരണപ്പെട്ട സഹോദരങ്ങളുടെ ആത്മാവിനു നിത്യശാന്തി ലഭിക്കാൻ പ്രാർഥിക്കുന്നുവെന്നും ക്ഷേത്ര ഭാരവാഹികൾ പറഞ്ഞു. കുട്ടനാട് താഹസിൻദാർ എസ്.അൻവർ,
പി.വി ജയേഷ്, ഡെപ്യൂട്ടി തഹസിൽദാർ വി.എസ് സൂരജ്, രഞ്ചിത്ത് ബി. നമ്പൂതിരി, ജയസൂര്യ നമ്പൂതിരി, രമേശ് ഇളമൺ നമ്പൂതിരി, അജിത്ത് പിഷാരത്ത്, എൻ ദേവിദാസ്, ഡി.പ്രസന്നകുമാർ, പി.കെ സ്വാമിനാഥൻ, രാജീവ് എം.പി, കെ.എസ് ബിനു എന്നിവർ സന്നിഹിതരായിരുന്നു

Leave a Reply

spot_img

Related articles

ചരിത്രകാരൻ കെ. എൻ. പണിക്കർ അന്തരിച്ചു

ചരിത്രകാരൻ കെ. എൻ. പണിക്കർ അന്തരിച്ചു. തിരുവനന്തപുരം പട്ടം എസ്.യു.ടി ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.90 വയസായിരുന്നു. കാലടി സംസ്കൃത സർവകലാശാല വൈസ് ചാൻസലർ ആയി...

പാർട്ടി പദവിയിൽ നിന്ന് രാജിവച്ച് സി. സി. മുകുന്ദൻ

പാർട്ടി പദവിയിൽ നിന്ന് രാജിവച്ച് സി. സി. മുകുന്ദൻ. സി.പി.ഐ നാട്ടിക മണ്ഡലം കമ്മിറ്റിയിൽ നിന്നാണ് സി.സി. മുകുന്ദൻ രാജിവച്ചത്.നാട്ടികയിൽ സ്വതന്ത്രനായി മൽസരിക്കുമെന്ന് മുകുന്ദൻ...

കെ ബി ഗണേഷ്‌ കുമാറിനെതിരെ ഭാര്യ ബിന്ദു മേനോൻ

മന്ത്രി കെ ബി ഗണേഷ്‌കുമാറിനെതിരെ ഭാര്യ ബിന്ദു മേനോൻ.മന്ത്രിയെ വാളകത്തെ വീട്ടിൽ കണ്ടത് വളരെ മോശം സാഹചര്യത്തിലാണെന്നും ശ്രീലേഖയുടെ നിർദേശ പ്രകാരമാണ് പൊലീസ് സഹായം...

ആരോപണങ്ങൾക്ക് മറുപടിയുമായി കെ ബി ഗണേഷ്‌കുമാർ

സാമൂഹിക മാധ്യമങ്ങളിൽ ഉയർന്ന ആരോപണങ്ങളിൽ മറുപടിയുമായി ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാർ.തനിക്കെതിരെ ഉയരുന്ന ആരോപണം ശരിയാണെങ്കിലും അല്ലെങ്കിലും അത് വ്യക്തിപരമായ കാര്യമാണെന്നും അതിൽ...