ചാർട്ടേഡ് അക്കൗണ്ടന്റ് ഫലം പ്രസിദ്ധീകരിച്ചു

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്‍സ് ഓഫ് ഇന്ത്യ ചാർട്ടേഡ് അക്കൗണ്ടന്റ് ഫലം പ്രസിദ്ധീകരിച്ചു.

74,887 പേരെഴുതിയ പരീക്ഷയില്‍ 20479 പേരാണ് യോഗ്യത നേടിയത്.ന്യൂഡല്‍ഹി സ്വദേശി ശിവം മിശ്ര 83.33 ശതമാനം മാര്‍ക്കോടെ ഒന്നാം സ്ഥാനത്തെത്തി.

500 മാര്‍ക്കാണ് ഇദ്ദേഹം പരീക്ഷയില്‍ നേടിയത്. ഡല്‍ഹി സ്വദേശി വര്‍ഷ അറോറ 80 ശതമാനം മാര്‍ക്കോടെ രണ്ടാം സ്ഥാനം നേടി. 480 മാര്‍ക്കാണ് ഇവര്‍ നേടിയത്. മുംബൈ സ്വദേശികളായ കിരണ്‍ രാജേന്ദ്ര സിംഗ് മനറാള്‍, ഗില്‍മാന്‍ സാലിം അന്‍സാരി എന്നിവര്‍ 79.50 ശതമാനത്തോടെ മൂന്നാം സ്ഥാനം സ്വന്തമാക്കി. 477 മാര്‍ക്കാണ് ഇരുവരും നേടിയത്.

പരീക്ഷയെഴുതിയ വിദ്യാര്‍ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഫലം അറിയാവുന്നതാണ്. രജിസ്‌ട്രേഷന്‍ നമ്ബര്‍, ലോഗിന്‍ ഐഡി എന്നില ഉപയോഗിച്ചാണ് ഔദ്യോഗിക വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്യേണ്ടത്.വിശദ വിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാം: icai.nic.in.

Leave a Reply

spot_img

Related articles

പാർലമെൻ്റിൻ്റെ രണ്ടാം ഘട്ട ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം

പാർലമെൻ്റിൻ്റെ രണ്ടാം ഘട്ട ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം.ലോക്‌സഭ സ്പീക്കർ ഓം ബിർലയെ മാറ്റണമെന്ന പ്രതിപക്ഷ പ്രമേയം ലോക്‌സഭ ആദ്യ ദിവസം തന്നെ ചർച്ചക്കെടുക്കും....

ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച്‌ രാഷ്ട്രപതി യും, പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും

ലോകകപ്പിലെ ചരിത്രവിജയത്തിലൂടെ കിരീടം നിലനിർത്തിയ ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച്‌ രാഷ്ട്രപതി ദ്രൗപതി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും. ഇന്ത്യൻ ടീമിന്റെ...

രാജ്യത്ത് പാചക വാതക വില കൂട്ടി

രാജ്യത്ത് പാചക വാതക വില കൂട്ടി.പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ആണ് ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ വില ഉള്‍പ്പെടെ വര്‍ധിപ്പിച്ചത്.14.2 കിലോഗ്രാം ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ...

യുപിഎസ്‌സി സിവിൽ സർവീസ് മെയിൻ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു

യുപിഎസ്‌സി സിവിൽ സർവീസ് മെയിൻ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.958 പേർ സിവിൽ സർവീസ് യോഗ്യത നേടി.അനുജ് അഗ്നിഹോത്രിക്കാണ് ഒന്നാം റാങ്ക്. രണ്ടാം റാങ്ക് രാജേശ്വരി...