ചേലക്കരയിൽ ഉപതിരഞ്ഞെടുപ്പിന്റെ മത്സര ചിത്രം പൂർണമായപ്പോൾ കോൺഗ്രസ് സ്ഥാനാർത്ഥി രമ്യ ഹരിദാസിൻ്റെ അപരനായി ഹരിദാസനും മത്സര രംഗത്ത്. ഹരിദാസനെ കാണാനില്ലെന്നും വിവരം.
സിപിഎമ്മിലും സിഐടിയുവിലും സജീവമായി പ്രവർത്തിക്കുന്നയാളായ ഹരിദാസൻ സ്വതന്ത്രനായി മത്സരിക്കുന്നത്.
അപരൻ്റെ സ്ഥാനാർത്ഥിത്വം സിപിഎം സംബന്ധിച്ച് ഇടത് നേതൃത്വം പ്രതികരണം നടത്തിയിട്ടില്ല.
ഹരിദാസനേയും നിലവിൽ ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്നാണ് ഇടത് നേതാക്കൾ തന്നെ പറയുന്നത്.
സ്വതന്ത്രനായി മത്സരിക്കുന് ഹരിദാസന് കുടമാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ ചിഹ്നമായി അനുവദിച്ചിട്ടുള്ളത്.
യു.ആർ.പ്രദീപാണ് ചേലക്കരയിൽ എൽഡിഎഫിന്റെ ഔദ്യോഗിക സ്ഥാനാർഥി.
ഇദ്ദേഹത്തിൻ്റെ വിജയത്തിനായി ആഹ്വാനം ചെയ്ത് സിഐടിയു സ്ഥാപിച്ച ഫ്ളക്സിലും ഹരിദാസൻ ഇടംപിടിച്ചുവെന്നതും ശ്രദ്ധേയമാണ്.
ഹരിദാസന്റെ സ്ഥാനാർഥിത്വം വാർത്തയായതിന് പിന്നാലെ സിഐടിയു ഇപ്പോൾ ഫ്ളക്സ് ബോർഡ് മാറ്റി.