ചെമ്പൈ സംഗീതോത്സവം നവംബർ 27 മുതൽ ഡിസംബർ 11 വരെ

ഗുരുവായൂർ ദേവസ്വം ചെമ്പൈ സംഗീതോത്സവം നവംബർ 27 മുതൽ ഡിസംബർ 11 വരെ നടക്കും.

സംഗീതോൽസവത്തിൽ പങ്കെടുക്കാനുള്ള ഓൺലൈൻ രജിസ്ട്രേഷൻ ഇന്ന് ഉച്ചയ്ക്ക് ഒരു മണി മുതൽ ആരംഭിക്കും.

സുവർണ്ണ ജൂബിലി നിറവിലാണ് ഇത്തവണ ചെമ്പൈ സംഗീതോത്സവം. സംഗീതാർച്ചനയിൽ പങ്കെടുക്കാൻ മിനിമം അഞ്ചു വർഷമെങ്കിലും കർണാടക സംഗീതം പഠിച്ചിരിക്കണം.

അറിവുള്ള പത്തു കൃതികൾ അപേക്ഷയിൽ കാണിക്കണം. ഇവയിൽ ദേവസ്വം തെരഞ്ഞെടുക്കുന്ന കൃതി അഞ്ച് മിനിട്ടിൽ ആലപിക്കേണ്ടതാണ്. രാഗം ,സ്വരം ,നിരവൽ അനുവദനീയമല്ല.
സംഗീതാർച്ചനയിൽ പങ്കെടുക്കാൻ മിനിമം പ്രായപരിധി പത്ത് വയസ്.

2024 ആഗസ്റ്റ് 1-ന് പത്തു വയസ്സ് തികഞ്ഞ ഹിന്ദു അപേക്ഷകർക്ക് സംഗീതോത്സവത്തിൽ പങ്കെടുക്കാം.അംഗീകൃത അവതരണ വിഭാഗങ്ങൾ താഴെ കൊടുക്കുന്നു:- വായ്പ്പാട്ട് – വ്യക്തിഗതം / സംഘം (പരമാവധി 5 പേർ), തന്ത്രിവാദ്യം, സുഷിരവാദ്യം (കീബോർഡ്, ഹാർമോണിയം എന്നിവയുൾപ്പെടെ).

പങ്കെടുക്കുന്നവർ ക്ഷണപത്രികയുടെ അസ്സൽ കൊണ്ടുവരികയും അതിൽ സൂചിപ്പിച്ചിരിക്കുന്ന നിർദ്ദിഷ്ട സ്ലോട്ടിന് ഒരു മണിക്കൂർ മുമ്പ് വേദിയിൽ ഹാജരാകേണ്ടതാണ്.ഫോട്ടോ പതിച്ച ക്ഷണപത്രികയോടൊപ്പം തിരിച്ചറിയൽ കാർഡിൻ്റെ പകർപ്പ് ,ഗുരുനാഥന്റെ സാക്ഷ്യപത്രം എന്നിവ നിർബന്ധമാണ്.

ഡൌൺലോഡ് ചെയ്തു ലഭിക്കുന്ന ക്ഷണപത്രികയിൽ സംഗീതോത്സവത്തിൽ പങ്കെടുക്കുന്നവരുടെ ഫോട്ടോയും പതിക്കണം. ഓൺലൈൻ രജിസ്ട്രേഷൻ നടത്തേണ്ട വെബ്സൈറ്റ് വിലാസം
www.guruvayurdevaswom.in .രജിസ്ട്രേഷൻ നടത്തേണ്ട അവസാന തീയതി 2024 ഓഗസ്റ്റ് 31 വൈകിട്ട് 5 മണി.

Leave a Reply

spot_img

Related articles

ചരിത്രകാരൻ കെ. എൻ. പണിക്കർ അന്തരിച്ചു

ചരിത്രകാരൻ കെ. എൻ. പണിക്കർ അന്തരിച്ചു. തിരുവനന്തപുരം പട്ടം എസ്.യു.ടി ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.90 വയസായിരുന്നു. കാലടി സംസ്കൃത സർവകലാശാല വൈസ് ചാൻസലർ ആയി...

പാർട്ടി പദവിയിൽ നിന്ന് രാജിവച്ച് സി. സി. മുകുന്ദൻ

പാർട്ടി പദവിയിൽ നിന്ന് രാജിവച്ച് സി. സി. മുകുന്ദൻ. സി.പി.ഐ നാട്ടിക മണ്ഡലം കമ്മിറ്റിയിൽ നിന്നാണ് സി.സി. മുകുന്ദൻ രാജിവച്ചത്.നാട്ടികയിൽ സ്വതന്ത്രനായി മൽസരിക്കുമെന്ന് മുകുന്ദൻ...

കെ ബി ഗണേഷ്‌ കുമാറിനെതിരെ ഭാര്യ ബിന്ദു മേനോൻ

മന്ത്രി കെ ബി ഗണേഷ്‌കുമാറിനെതിരെ ഭാര്യ ബിന്ദു മേനോൻ.മന്ത്രിയെ വാളകത്തെ വീട്ടിൽ കണ്ടത് വളരെ മോശം സാഹചര്യത്തിലാണെന്നും ശ്രീലേഖയുടെ നിർദേശ പ്രകാരമാണ് പൊലീസ് സഹായം...

ആരോപണങ്ങൾക്ക് മറുപടിയുമായി കെ ബി ഗണേഷ്‌കുമാർ

സാമൂഹിക മാധ്യമങ്ങളിൽ ഉയർന്ന ആരോപണങ്ങളിൽ മറുപടിയുമായി ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാർ.തനിക്കെതിരെ ഉയരുന്ന ആരോപണം ശരിയാണെങ്കിലും അല്ലെങ്കിലും അത് വ്യക്തിപരമായ കാര്യമാണെന്നും അതിൽ...