ചേന്ദമംഗലം കൂട്ടക്കൊല: കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും

എറണാകുളം ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ കൊലപ്പെടുത്തിയ കേസില്‍ പൊലീസ് ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും. കേസില്‍ ഒരു പ്രതി മാത്രമാണ് ഉള്ളത്.കഴിഞ്ഞ മാസം പതിനഞ്ചിനായിരുന്നു റിതു എന്ന യുവാവ് അയല്‍വീട്ടില്‍ അതിക്രമിച്ചു കയറി മൂന്ന് പേരെ ക്രൂരമായി കൊലപ്പെടുത്തിയത്. കാട്ടിപ്പറമ്പില്‍ വേണു, ഭാര്യ ഉഷ, മകള്‍ വിനിഷ എന്നിവരെയാണ് പ്രതി തലയ്ക്കടിച്ച് കൊന്നത്. ഗുരുതരമായി പരുക്കേറ്റ വിനിഷയുടെ ഭര്‍ത്താവ് ജിതിന്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ തുടരുകയാണ്. റിതുവിന് മാനസിക വിഭ്രാന്തിയില്ലെന്നാണ് പൊലീസ് കണ്ടെത്തല്‍. ആക്രമണം നടക്കുന്ന സമയത്ത് റിതു ലഹരി ഉപയോഗിച്ചിട്ടില്ലെന്ന സൂചനയും കുറ്റപത്രത്തിലുണ്ട്. നൂറിലധിക സാക്ഷികളും അമ്പതോളം അനുബന്ധ തെളിവുകളും ഉള്‍പ്പെടുത്തിയാണ് കുറ്റപത്രം ഒരു മാസത്തിനകം തയാറാക്കിയിരിക്കുന്നത്.

Leave a Reply

spot_img

Related articles

ട്രൈബല്‍ പാരാമെഡിക്‌സ് ട്രെയിനി നിയമനം

പട്ടികവര്‍ഗ വികസന വകുപ്പും, ആരോഗ്യവകുപ്പും ചേര്‍ന്ന് പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍കോളേജ് വരെയുള്ള ആരോഗ്യ കേന്ദ്രങ്ങളില്‍ ഒരു വര്‍ഷത്തേക്ക് താല്‍ക്കാലികാടിസ്ഥാനത്തില്‍ ട്രൈബല്‍ പാരാമെഡിക്‌സ് ട്രെയിനികളെ നിയമിക്കുന്നതിന്...

മികച്ച സ്ഥാപനങ്ങൾക്കുള്ള മുഖ്യമന്ത്രിയുടെ അവാർഡ്: ഇന്ന് മുതൽ അപേക്ഷിക്കാം

സംസ്ഥാനത്തെ മികച്ച സ്വകാര്യസ്ഥാപനങ്ങൾക്ക് തൊഴിൽവകുപ്പ് നൽകി വരുന്ന മുഖ്യമന്ത്രിയുടെ എക്‌സലൻസ് അവാർഡിന് ഇന്നു (19.02.2025)മുതൽ അപേക്ഷിക്കാം.ടെക്‌സ്‌റ്റൈൽ ഷോപ്പുകൾ, ഹോട്ടലുകൾ, റിസോർട്ടുകൾ, സ്റ്റാർ ഹോട്ടലുകൾ, ജ്വല്ലറികൾ,...

യു.ജി.സി കരട് റഗുലേഷൻ സംബന്ധിച്ച ദേശീയ കൺവൻഷൻ നാളെ

സംസ്ഥാന ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 20ന് തിരുവനന്തപുരത്ത് യു.ജി.സി കരട് റഗുലേഷനുകൾ (ജനുവരി 6, 2025) സംബന്ധിച്ച ദേശീയ കൺവെൻഷൻ ചേരും.കേരളത്തിന്റേതടക്കം രാജ്യത്തെ...

മൂന്ന് വയസുകാരി മരിച്ചു; ചികിത്സാ പിഴവെന്ന് ആരോപണം

കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വയറുവേദനയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മൂന്നുവയസുകാരി മരിച്ചു. കട്ടപ്പന ഇടുക്കികവല കളിയ്ക്കല്‍ വീട്ടില്‍ വിഷ്ണു സോമന്റെയും, ആഷയുടെയും ഇളയമകൾ ഏക...