ഡല്‍ഹിയില്‍ മുഖ്യമന്ത്രി : ബിജെപിയില്‍ ചര്‍ച്ചകള്‍ ഊര്‍ജ്ജിതം

ഡല്‍ഹിയില്‍ പുതിയ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ ബിജെപിയില്‍ ഊര്‍ജ്ജിതമായി. പുതിയ മുഖ്യമന്ത്രിയെ ബിജെപി ദേശീയ നേതൃത്വം ഇന്ന് പ്രഖ്യാപിച്ചേക്കും.പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വിദേശത്തേക്ക് തിരിക്കുന്നതിന് മുമ്ബ് മുഖ്യമന്ത്രിയെ തീരുമാനിക്കാനാണ് സാധ്യത. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡ, പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രി അമിത് ഷാ തുടങ്ങിയവരുമായി ചര്‍ച്ച നടത്തിയിരുന്നു.

27 വര്‍ഷത്തിന് ശേഷമാണ് രാജ്യതലസ്ഥാന ഭരണം ബിജെപി പിടിച്ചെടുക്കുന്നത്. ആരാണ് ഇന്ദ്രപ്രസ്ഥത്തെ നയിക്കുക എന്ന കാര്യത്തില്‍ സസ്‌പെന്‍സ് തുടരുകയാണ്. വിജയിച്ച എംഎല്‍എമാരില്‍ നിന്നും ഒരാളെ മുഖ്യമന്ത്രിയാക്കാനാണ് പാര്‍ട്ടി ദേശീയ നേതൃത്വം കൂടുതല്‍ താല്‍പ്പര്യം കാണിച്ചേക്കുക എന്നാണ് റിപ്പോര്‍ട്ട്.

എഎപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജരിവാളിനെ അട്ടിമറിച്ച പര്‍വേശ് വര്‍മയുടെ പേരിനാണ് മുന്‍തൂക്കം. ന്യൂഡല്‍ഹി മണ്ഡലത്തില്‍ നിന്നാണ് പര്‍വേശിന്റെ അട്ടിമറി ജയം. മുന്‍ മുഖ്യമന്ത്രി സാഹിബ് സിങ് വര്‍മയുടെ മകനാണ് 47 കാരനായ പര്‍വേശ് വര്‍മ. രണ്ടു തവണ എംപിയായിരുന്നു.

കഴിഞ്ഞ നിയമസഭയില്‍ പ്രതിപക്ഷ നേതാവ് ആയിരുന്ന വിജേന്ദര്‍ ഗുപ്തയുടെ പേരും സജീവ പരിഗണനയിലുണ്ട്. രോഹിണി മണ്ഡലത്തില്‍ നിന്നും മൂന്നാം തവണയാണ് വിജേന്ദര്‍ ഗുപ്ത വിജയിക്കുന്നത്. മുന്‍ എഎപി നേതാവ് കൈലാഷ് ഗെഹലോട്ട്, മുന്‍ കോണ്‍ഗ്രസ് നേതാവ് അര്‍വിന്ദര്‍ സിങ് ലവ് ലി, മുന്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനി, മനോജ് തിവാരി തുടങ്ങിയ പേരുകളും മുഖ്യമന്ത്രി പദത്തിലേക്ക് ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്.

അതേസമയം ഉടന്‍ തന്നെ ഉപതെരഞ്ഞെടുപ്പുകള്‍ നേരിടുന്നത് ഒഴിവാക്കണമെന്ന അഭിപ്രായവും ബിജെപി കേന്ദ്ര നേതൃത്വത്തില്‍ സജീവമാണ്. നിയമസഭയിലേക്ക് വിജയിച്ചവരല്ലാതെ, എംപിമാരെയോ മറ്റോ മുഖ്യമന്ത്രിയായി നിയമിച്ചാല്‍ അവരെ ഉപതെരഞ്ഞെടുപ്പിലൂടെ വിജയിപ്പിക്കേണ്ടി വരും. പ്രധാനമന്ത്രി ഫ്രാന്‍സ്, അമേരിക്ക സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങിയെത്തിയ ശേഷമാകും പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ നടക്കുക.

Leave a Reply

spot_img

Related articles

എന്‍ഡിഎയുടെ നേതൃയോഗം ഇന്ന് ചേര്‍ത്തലയിൽ

എന്‍ഡിഎയുടെ നേതൃയോഗം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് ചേര്‍ത്തലയിൽ.രാജീവ് ചന്ദ്രശേഖരൻ ബി ജെ പി അധ്യക്ഷനായ ശേഷമുള്ള ആദ്യ യോഗമാണിത്.എന്‍ഡിഎ സംസ്ഥാന കണ്‍വീനറും ബിഡിജെഎസ് അധ്യക്ഷനുമായ...

സിപിഎമ്മിന്റെ ഇരുപത്തിനാലാം പാര്‍ട്ടികോണ്‍ഗ്രസ്; മധുരയില്‍ കൊടി ഉയര്‍ന്നു

സിപിഎമ്മിന്റെ ഇരുപത്തിനാലാം പാര്‍ട്ടികോണ്‍ഗ്രസിന് തുടക്കമിട്ടുകൊണ്ട് മധുരയില്‍ കൊടി ഉയര്‍ന്നു. മുതിര്‍ന്ന നേതാവ് ബിമന്‍ ബസു ചെങ്കൊടി ഉയര്‍ത്തി. സമ്മേളനത്തില്‍ 800 ലധികം പ്രതിനിധികളാണ് പങ്കെടുക്കുന്നത്....

സി പി എം 24ാം പാർട്ടി കോണ്‍ഗ്രസ്സിന് മധുരയില്‍ ഇന്ന് തുടക്കം

സി പി എം 24ാം പാർട്ടി കോണ്‍ഗ്രസ്സിന് തമിഴ്നാട്ടിലെ മധുരയില്‍ ഇന്ന് തുടക്കമാകും.രാവിലെ മുതിർന്ന നേതാവ് ബിമൻ ബസു പതാക ഉയർത്തും.10.30ന് കോടിയേരി ബാലകൃഷ്ണൻ...

കേരളത്തില്‍ നിന്നും ദേശീയ കൗണ്‍സിലിലേക്ക് മുപ്പതു പേരെ പ്രഖ്യാപിച്ച്‌ ബിജെപി

കേരളത്തില്‍ നിന്നും ദേശീയ കൗണ്‍സിലിലേക്ക് മുപ്പതു പേരെ പ്രഖ്യാപിച്ച്‌ ബിജെപി.സംസ്ഥാന പ്രസിഡന്റ് തെരഞ്ഞെടുപ്പിനൊപ്പം ദേശീയ കൗണ്‍സിലിലേക്കും നാമനിര്‍ദ്ദേശ പത്രിക സ്വീകരിച്ചിരുന്നു. മുപ്പതുപേരാണ് പത്രിക നല്‍കിയതെന്നും...