ചിലങ്ക നൃത്തോത്സവം 12 മുതൽ വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ യുവനർത്തകർക്ക് വേദിയൊരുക്കുക എന്ന ഉദ്ദേശ്യത്തോടെ ഫെബ്രുവരി 12 മുതൽ 18 വരെ ഏഴു ദിവസം നീണ്ടുനിൽക്കുന്ന ചിലങ്ക ശാസ്ത്രീയ നൃത്തോത്സവം സംഘടിപ്പിക്കുന്നു. കേരള സർക്കാർ സാംസ്‌കാരിക വകുപ്പിന് കീഴിൽ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന വൈലോപ്പിള്ളി സംസ്‌കൃതി ഭവനിലാണ് നൃത്തോത്സവം സംഘടിപ്പിക്കുന്നത്.
മോഹിനിയാട്ടം, ഭരതനാട്യം, കുച്ചിപ്പുടി, സത്രീയ, ഒഡീസി എന്നീ ഇനങ്ങളിലായി ഇരുപത്തഞ്ച് നർത്തകരാണ് പങ്കെടുക്കുന്നത്. ഫെബ്രുവരി 12 ബുധനാഴ്ച വൈകുന്നേരം 5.30ന് വൈലോപ്പിള്ളി സംസ്‌കൃതി ഭവൻ കൂത്തമ്പലത്തിൽ സാംസ്‌കാരിക വകുപ്പ് മന്ത്രിയും വൈലോപ്പിള്ളി സംസ്‌കൃതി ഭവൻ ചെയർമാനുമായ സജി ചെറിയാൻ നൃത്തോത്സവം ഉദ്ഘാടനം ചെയ്യും.

Leave a Reply

spot_img

Related articles

സയൻസ് സിറ്റിയുടെ ഒന്നാംഘട്ടം മെയ് മാസം; ജോസ് കെ മാണി

കുറവിലങ്ങാട് കോഴായിൽ നിർമാണം പുരോഗമിക്കുന്ന കോട്ടയം സയൻസ് സിറ്റിയുടെ ഒന്നാം ഘട്ടം മേയ് മാസം പകുതിയോടെ തുറന്നുകൊടു ക്കാൻ കഴിയുമെന്ന് ജോസ് കെ മാണി...

കവിതിലകൻ കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ പ്രതിമ ഇന്ന് അനാച്ഛാദനം ചെയ്യും

കവിതിലകൻ കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ പ്രതിമ ഇന്ന് അനാച്ഛാദനം ചെയ്യും. ഇന്ന് രാവിലെ കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ അനാച്ഛാദന കർമ്മം നിർവ്വഹിക്കും. കൊട്ടാരത്തിൽ...

അതിഥി തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസം ഉറപ്പു വരുത്തും: മുഖ്യമന്ത്രി

അതിഥി തൊഴിലാളികളുടെ വാസസ്ഥലം സന്ദർശിച്ച് മുഴുവൻ കുട്ടികളുടെയും സ്‌കൂൾ പ്രവേശനം ഉറപ്പാക്കാൻ പ്രത്യേക ക്യാമ്പയിൻ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മെയ് മാസമാണ് ക്യാമ്പയിൻ...

സംവരണത്തിൽ പിന്നാക്കക്കാർ അവഗണിക്കപ്പെടുന്നതിനെ കുറിച്ച് സർക്കാർ പഠിക്കണം: കെ സുരേന്ദ്രൻ

മതസംവരണം അനർഹമായി നേടുന്നവർ പിന്നാക്കക്കാരുടെ സംവരണത്തിൽ കൈ കടത്തരുതെന്ന് ബി ജെ പി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കേരളത്തിൽ വിഭവങ്ങൾ പങ്കുവെക്കുന്ന...