കുട്ടിക്ക് മരുന്ന് മാറി കുത്തിവയ്പ്; നടപടി സ്വീകരിക്കണം, മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: പനിക്ക് ചികിത്സക്കെത്തിയ പത്തുവയസ്സുകാരന് തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ മരുന്ന് മാറി കുത്തിവയ്പ് എടുത്തതുകാരണം കുട്ടിയുടെ ആരോഗ്യ നില ഗുരുതരമായെന്ന പരാതിയിൽ ആരോഗ്യവകുപ്പ് ഡയറക്ടറും ആശുപത്രി സൂപ്രണ്ടും ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

ഓഗസ്റ്റ് 21 നു മുൻപ് ആരോഗ്യവകുപ്പ് ഡയറക്ടറും തൈക്കാട് ആശുപത്രി സൂപ്രണ്ടും വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മീഷൻ അദ്ധ്യക്ഷൻ ജസ്‌റ്റിസ്.അലക്സാണ്ടർ തോമസ് ആവശ്യപ്പെട്ടു. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.

കുത്തിവയ്പിനെ തുടർന്ന് നെഞ്ചുവേദനയും ചർദ്ദിയും ഉണ്ടായ കുട്ടി ഗുരുതുരാവസ്ഥയിൽ എസ്.എ. ടി ആശുപത്രിയിൽ ക്രിട്ടിക്കൽ കെയർ യുണിറ്റിൽ ചികിത്സയിലാണ്. പട്ടം കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാർത്ഥിയെ ജൂലൈ 29 നു പനി കൂടിയതിനെ തുടർന്നാണ് തൈക്കാട് ആശുപത്രിയിൽ കൊണ്ടുവന്നത്. ജൂലൈ 30 നാണ് മരുന്ന് മാറി കുത്തി വച്ചത്.

Leave a Reply

spot_img

Related articles

നര്‍ഗീസ് മുഹമ്മദിക്ക് താത്ക്കാലിക മോചനം

ഇറാൻ തടവിലാക്കിയ നൊബേല്‍ ജേതാവ് നര്‍ഗീസ് മുഹമ്മദിക്ക് താത്ക്കാലിക മോചനം. മൂന്നാഴ്ചത്തേക്കാണ് ഇറാൻ മോചനം അനുവദിച്ചത്മെഡിക്കല്‍ ഉപദേശ പ്രകാരം ചികിത്സക്കായാണ് നര്‍ഗീസിന്റെ അഭിഭാഷകന്‍ മുസ്തഫ...

ബാഗ് കീറി പണം മോഷണം നടത്തിയ പ്രതികൾ അറസ്റ്റിൽ

എരുമേലിയിൽ വച്ച് അയ്യപ്പഭക്തന്റെ ഷോൾഡർ ബാഗ് കീറി പണം മോഷണം നടത്തിയ കേസിൽ മൂന്നു പേരെ പോലീസ് അറസ്റ്റ്...

രാഹുൽ മാങ്കൂട്ടത്തിലിന് നീല ട്രോളി ബാഗ് ഉപഹാരം നൽകി സ്പീക്കർ

നീലപ്പെട്ടി വിവാദം അതിജീവിച്ച് പാലക്കാട് നിന്ന് ജയിച്ച് എംഎൽഎ ആയ രാഹുൽ മാങ്കൂട്ടലിന് നീല ട്രോളി ബാഗ് ഉപഹാരം നൽകി സ്പീക്കർ എ.എൻ ഷംസീർ....

ആലത്തൂർ രാജ്യത്തെ ഏറ്റവും മികച്ച അഞ്ചാമത്തെ പോലീസ് സ്റ്റേഷൻ

രാജ്യത്തെ ഇക്കൊല്ലത്തെ ഏറ്റവും മികച്ച അഞ്ചാമത്തെ പോലീസ് സ്റ്റേഷനായി പാലക്കാട് ജില്ലയിലെ ആലത്തൂര്‍ പോലീസ് സ്റ്റേഷനെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തെരഞ്ഞെടുത്തു. വിലയിരുത്തലിന്‍റെ അവസാനഘട്ടത്തില്‍...