ചിറയിന്‍കീഴ് സംഘര്‍ഷം; കെ.പി.സി.സി സസ്‌പെന്‍ഡ് ചെയ്ത പാളയം പ്രദീപിനെ ഔദ്യോഗിക സ്റ്റാഫില്‍ ഉള്‍പ്പെടുത്താനുള്ള രമ്യ ഹരിദാസിന്റെ നീക്കത്തിന് തിരിച്ചടി

ചിറയിന്‍കീഴ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് കെ.പി.സി.സി സസ്‌പെന്‍ഡ് ചെയ്ത പാളയം പ്രദീപിനെ മുന്‍കാല പ്രാബല്യത്തോടെ ഔദ്യോഗിക സ്റ്റാഫില്‍ ഉള്‍പ്പെടുത്താനുള്ള രമ്യ ഹരിദാസ് എം.എല്‍.എയുടെ നീക്കത്തിന് തിരിച്ചടി.മേയ് 21 മുതല്‍ പ്രാബല്യമുണ്ടെന്ന തരത്തില്‍ നല്‍കിയ അപേക്ഷ ചട്ടവിരുദ്ധമായതിനാല്‍ സ്വീകരിക്കാനാകില്ലെന്ന് നിയമസഭാ സെക്രട്ടറി അറിയിച്ചു. ഇതോടെ കത്ത് മടക്കി നല്‍കുകയും പുതിയ തീയതിയില്‍ തത്സമയ പ്രാബല്യത്തോടെ അപേക്ഷ നല്‍കാന്‍ നിര്‍ദേശിക്കുകയും ചെയ്തു.പാളയം പ്രദീപിനെ തന്റെ അഡീഷണല്‍ പി.എയായി മേയ് 21, 2026 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ നിയമിക്കണമെന്നായിരുന്നു രമ്യ ഹരിദാസിന്റെ ആവശ്യം. പ്രദീപ് അന്നുമുതല്‍ തന്റെ കൂടെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അതിനാലാണ് ആ തീയതി മുതല്‍ നിയമനം നല്‍കേണ്ടതെന്നുമാണ് എം.എല്‍.എ ചൂണ്ടിക്കാട്ടിയിരുന്നത്.സെപ്റ്റംബര്‍ നാലാം തീയതി രേഖപ്പെടുത്തിയ കത്താണ് ഇന്ന് നിയമസഭാ സെക്രട്ടറിയുടെ ഓഫീസില്‍ സമര്‍പ്പിച്ചത്. പാളയം പ്രദീപിനൊപ്പം കോഴിക്കോട് സ്വദേശി കുഞ്ഞഹമ്മദിനെയും മുന്‍കാല പ്രാബല്യത്തോടെ സ്റ്റാഫില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവും കത്തിലുണ്ടായിരുന്നു. എന്നാല്‍ പഴയ തീയതി രേഖപ്പെടുത്തി നിയമനനടപടികളിലേക്ക് കടക്കാനാകില്ലെന്ന് നിയമസഭാ സെക്രട്ടേറിയറ്റ് വ്യക്തമാക്കി. ഇതോടെയാണ് കത്ത് മടക്കി നല്‍കിയത്.

Leave a Reply

spot_img

Related articles

ജാതിസ്പർധ വളർത്തുന്നവരുമായി യാതൊരു ബന്ധവുമില്ലെന്ന് ബിനോയ് വിശ്വം

ജാതിസ്പർധ വളർത്തുന്നവരുമായി യാതൊരു ബന്ധവുമില്ലെന്ന് ബിനോയ് വിശ്വം.ശ്രീ നാരായണ ഗുരുവിന്റെ നാമം ഉപയോഗിച്ച് ജാതിസ്പർധ വളർത്തുന്നവരുമായി വാഹനത്തിനകത്തായാലും പുറത്തായാലും സഹകരിക്കാൻ സിപിഐക്ക് യാതൊരു താൽപ്പര്യവുമില്ലെന്ന്...

നരേന്ദ്ര മോദിക്കെതിരായ ഫേസ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്ത സംഭവത്തില്‍ പൊലിസ് ഉദ്യോഗസ്ഥയ്ക്ക് സസ്പെൻഷൻ

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ഫേസ്ബുക്ക് പോസ്റ്റ് ഷെയര് ചെയ്ത സംഭവത്തില്‍ പൊലിസ് ഉദ്യോഗസ്ഥയ്ക്ക് സസ്പെൻഷൻ.തൊടുപുഴ സ്റ്റേഷനിലെ ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സജിത സലീമിനെതിരെയാണ്...

പൊലീസ് സ്റ്റേഷനുകളുടെ സുരക്ഷ; എഡിജിപി പുതിയ ഉത്തരവ് പുറപ്പെടുവിച്ചു

പൊലീസ് സ്റ്റേഷനുകളുടെ സുരക്ഷ ശക്തമാക്കുന്നതിനും കസ്റ്റഡി മർദനങ്ങളും ലോക്കപ്പ് മരണങ്ങളും പൂർണമായി തടയുന്നതിനുമായി ക്രമസമാധാന ചുമതലയുള്ള എഡിജിപി പി വിജയൻ പുതിയ ഉത്തരവ് പുറപ്പെടുവിച്ചു.പാറാവ്...

പ്രളയ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത ഓഫ്‌റോഡ് വാഹനത്തിന് പിഴ ചുമത്തിയ മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി അനൗചിത്യ പരമാണെന്ന് അബിന്‍ വര്‍ക്കി

ആറന്മുളയിലെ പ്രളയ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത ഓഫ്‌റോഡ് വാഹനത്തിന് പിഴ ചുമത്തിയ മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി സാഹചര്യം പരിഗണിക്കാത്തതും അനൗചിത്യപരവുമാണെന്ന് അബിന്‍ വര്‍ക്കി എം...