പൊലീസ് സ്റ്റേഷനുകളുടെ സുരക്ഷ; എഡിജിപി പുതിയ ഉത്തരവ് പുറപ്പെടുവിച്ചു

പൊലീസ് സ്റ്റേഷനുകളുടെ സുരക്ഷ ശക്തമാക്കുന്നതിനും കസ്റ്റഡി മർദനങ്ങളും ലോക്കപ്പ് മരണങ്ങളും പൂർണമായി തടയുന്നതിനുമായി ക്രമസമാധാന ചുമതലയുള്ള എഡിജിപി പി വിജയൻ പുതിയ ഉത്തരവ് പുറപ്പെടുവിച്ചു.പാറാവ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർ ഇനിമുതല്‍ ഡ്യൂട്ടി സമയത്ത് മൊബൈല്‍ ഫോണോ മറ്റ് ഇലക്‌ട്രോണിക് ഉപകരണങ്ങളോ ഉപയോഗിച്ച്‌ സമയം കളയാൻ പാടില്ലെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു. സ്റ്റേഷനുകളില്‍ അനാവശ്യമായി സംസാരിച്ചു നടക്കുന്നതും അലസമായി ഇരിക്കുന്നതും കണ്ടാല്‍ കർശന നടപടി സ്വീകരിക്കും.

ലോക്കപ്പിലുള്ള പ്രതികളുടെ സുരക്ഷ ഉറപ്പാക്കേണ്ട പ്രധാന ചുമതല പാറാവ് ഡ്യൂട്ടിക്കാർക്കാണ്. പ്രതികളുടെ ശാരീരികവും മാനസികവുമായ അവസ്ഥ കൃത്യമായി പരിശോധിക്കണമെന്നും, ലോക്കപ്പുകളില്‍ ആത്മഹത്യാ സാധ്യതകള്‍ ഇല്ലെന്ന് ഉറപ്പുവരുത്തണമെന്നും നിർദേശത്തിലുണ്ട്. കസ്റ്റഡിയിലുള്ള ആളോ പ്രതിയോ ഏതെങ്കിലും തരത്തിലുള്ള മർദനത്തിനോ മൂന്നാംമുറയ്ക്കോ ഇരയായി എന്ന് സംശയം തോന്നിയാല്‍, പാറാവ് ഡ്യൂട്ടിയിലുള്ളവർ ഉടൻതന്നെ ഡിവൈഎസ്പിയെയോ ജില്ലാ പൊലീസ് മേധാവിയെയോ വിവരം അറിയിക്കണം.

രാത്രികാല ഡ്യൂട്ടികളെ അതിസുരക്ഷാ വിഭാഗമായി കണക്കാക്കണമെന്നും സ്റ്റേഷനിലെത്തുന്നവരെ കർശന പരിശോധനയ്ക്കു ശേഷം മാത്രമേ പ്രവേശിപ്പിക്കാവൂ എന്നും ഉത്തരവിലുണ്ട്. നിലവിലുള്ള സ്റ്റേഷനുകളിലെ ആള്‍ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായി 24 മണിക്കൂർ പാറാവ് ഡ്യൂട്ടിക്ക് ഇനി മുതല്‍ മൂന്ന് ഉദ്യോഗസ്ഥരെ വീതം നിയോഗിക്കണം. പല സ്റ്റേഷനുകളിലും രണ്ട് ഉദ്യോഗസ്ഥർ മാത്രമാണ് നിലവിലുള്ളത് എന്നതിനാല്‍ പുതിയ ഉത്തരവ് നടപ്പാക്കുമ്പോള്‍ ജീവനക്കാരുടെ കുറവ് പ്രതിസന്ധിയായേക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്.

സ്റ്റേഷനുകളില്‍ എത്തുന്ന പൊതുജനങ്ങളോട് ഉദ്യോഗസ്ഥർ മാന്യമായി പെരുമാറുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്തം സ്റ്റേഷൻ ചുമതലയുള്ള ഉദ്യോഗസ്ഥനായിരിക്കും. പാറാവ് ഡ്യൂട്ടി അടക്കമുള്ള സ്റ്റേഷനുകളുടെ സുരക്ഷാകാര്യങ്ങള്‍ ജില്ലാ പൊലീസ് മേധാവിമാർ നേരിട്ട് വിലയിരുത്തണമെന്നും, ഇതിനായി സ്റ്റേഷനുകളില്‍ മിന്നല്‍ പരിശോധനകള്‍ ഉള്‍പ്പെടെ നടത്തണമെന്നും ഉത്തരവില്‍ നിർദേശിക്കുന്നു.

Leave a Reply

spot_img

Related articles

ജാതിസ്പർധ വളർത്തുന്നവരുമായി യാതൊരു ബന്ധവുമില്ലെന്ന് ബിനോയ് വിശ്വം

ജാതിസ്പർധ വളർത്തുന്നവരുമായി യാതൊരു ബന്ധവുമില്ലെന്ന് ബിനോയ് വിശ്വം.ശ്രീ നാരായണ ഗുരുവിന്റെ നാമം ഉപയോഗിച്ച് ജാതിസ്പർധ വളർത്തുന്നവരുമായി വാഹനത്തിനകത്തായാലും പുറത്തായാലും സഹകരിക്കാൻ സിപിഐക്ക് യാതൊരു താൽപ്പര്യവുമില്ലെന്ന്...

നരേന്ദ്ര മോദിക്കെതിരായ ഫേസ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്ത സംഭവത്തില്‍ പൊലിസ് ഉദ്യോഗസ്ഥയ്ക്ക് സസ്പെൻഷൻ

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ഫേസ്ബുക്ക് പോസ്റ്റ് ഷെയര് ചെയ്ത സംഭവത്തില്‍ പൊലിസ് ഉദ്യോഗസ്ഥയ്ക്ക് സസ്പെൻഷൻ.തൊടുപുഴ സ്റ്റേഷനിലെ ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സജിത സലീമിനെതിരെയാണ്...

ചിറയിന്‍കീഴ് സംഘര്‍ഷം; കെ.പി.സി.സി സസ്‌പെന്‍ഡ് ചെയ്ത പാളയം പ്രദീപിനെ ഔദ്യോഗിക സ്റ്റാഫില്‍ ഉള്‍പ്പെടുത്താനുള്ള രമ്യ ഹരിദാസിന്റെ നീക്കത്തിന് തിരിച്ചടി

ചിറയിന്‍കീഴ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് കെ.പി.സി.സി സസ്‌പെന്‍ഡ് ചെയ്ത പാളയം പ്രദീപിനെ മുന്‍കാല പ്രാബല്യത്തോടെ ഔദ്യോഗിക സ്റ്റാഫില്‍ ഉള്‍പ്പെടുത്താനുള്ള രമ്യ ഹരിദാസ് എം.എല്‍.എയുടെ നീക്കത്തിന് തിരിച്ചടി.മേയ്...

പ്രളയ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത ഓഫ്‌റോഡ് വാഹനത്തിന് പിഴ ചുമത്തിയ മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി അനൗചിത്യ പരമാണെന്ന് അബിന്‍ വര്‍ക്കി

ആറന്മുളയിലെ പ്രളയ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത ഓഫ്‌റോഡ് വാഹനത്തിന് പിഴ ചുമത്തിയ മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി സാഹചര്യം പരിഗണിക്കാത്തതും അനൗചിത്യപരവുമാണെന്ന് അബിന്‍ വര്‍ക്കി എം...