ക്രിസ്മസ്-ന്യൂ ഇയര്‍ ബംബര്‍ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഇന്ന്

ക്രിസ്മസ്-ന്യൂ ഇയര്‍ ബംബര്‍ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഉച്ചയ്ക്ക് നടക്കും.ഒന്നാം സമ്മാനം ലഭിക്കുന്ന ഭാഗ്യശാലിയെ കാത്തിരിക്കുന്നത് 20 കോടി രൂപയാണ്. ടിക്കറ്റ് വില്‍പ്പനയില്‍ റെക്കോര്‍ഡ് വര്‍ധനവാണ് ഇക്കുറി ഉണ്ടായത്. ക്രിസ്തുമസ് പുതുവത്സര ബമ്ബറില്‍ ഒന്നാം സമ്മാനം നേടുന്ന ഭാഗ്യശാലിക്ക് 20 കോടി രൂപയും രണ്ടാം സമ്മാനം നേടുന്ന 20 പേര്‍ക്ക് ഓരോ കോടി രൂപ വീതവും ലഭിക്കും.

മൂന്നാം സമ്മാനം 10 ലക്ഷം വീതം ഓരോ പരമ്ബരക്കും 3 വീതം ആകെ 30 പേര്‍ക്കും നല്‍കും. നാലാം സമ്മാനമായി 3 ലക്ഷം വീതം ഓരോ പരമ്ബരക്കും 2 വീതം 20 പേര്‍ക്കും അഞ്ചാം സമ്മാനം 2 ലക്ഷം രൂപ വീതം ഓരോ പരമ്ബരയ്ക്കും രണ്ടു വീതം 20 പേര്‍ക്കും നല്‍കുന്നുണ്ട്. 400 രൂപയായിരുന്നു ടിക്കറ്റ് വില. ഒന്നാം സമ്മാനത്തിന്റെ ലോട്ടറി വിറ്റ ഏജന്റിനും ഒരുകോടി സമ്മാനത്തുക ഉണ്ടാകും. അങ്ങനെ ഇത്തവണ 22 പേര്‍ ക്രിസ്തുമസ് ബമ്ബറില്‍ കോടിപതികള്‍ ആകും.50 ലക്ഷത്തോളം ടിക്കറ്റുകളാണ് വിറ്റു പോയത്. വില്‍പ്പനയില്‍ ഒന്നാം സ്ഥാനം പാലക്കാടിനു തന്നെ. 10 ലക്ഷം വീതം ഓരോ സീരിയസുകള്‍ക്കും 30 പേര്‍ക്ക് മൂന്നാം സമ്മാനം ലഭിക്കും. മൂന്നുലക്ഷം രൂപ വീതം 20 പേര്‍ക്കാണ് നാലാം സമ്മാനം. 20 പേര്‍ക്ക് രണ്ടുലക്ഷം വീതം അഞ്ചാം സമ്മാനവും ലഭിക്കും. ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ഉച്ചയ്ക്ക് 2മണിക്കാണ് ബംബര്‍ നറുക്കെടുപ്പ് നടത്തുക.

Leave a Reply

spot_img

Related articles

ചരിത്രകാരൻ കെ. എൻ. പണിക്കർ അന്തരിച്ചു

ചരിത്രകാരൻ കെ. എൻ. പണിക്കർ അന്തരിച്ചു. തിരുവനന്തപുരം പട്ടം എസ്.യു.ടി ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.90 വയസായിരുന്നു. കാലടി സംസ്കൃത സർവകലാശാല വൈസ് ചാൻസലർ ആയി...

പാർട്ടി പദവിയിൽ നിന്ന് രാജിവച്ച് സി. സി. മുകുന്ദൻ

പാർട്ടി പദവിയിൽ നിന്ന് രാജിവച്ച് സി. സി. മുകുന്ദൻ. സി.പി.ഐ നാട്ടിക മണ്ഡലം കമ്മിറ്റിയിൽ നിന്നാണ് സി.സി. മുകുന്ദൻ രാജിവച്ചത്.നാട്ടികയിൽ സ്വതന്ത്രനായി മൽസരിക്കുമെന്ന് മുകുന്ദൻ...

കെ ബി ഗണേഷ്‌ കുമാറിനെതിരെ ഭാര്യ ബിന്ദു മേനോൻ

മന്ത്രി കെ ബി ഗണേഷ്‌കുമാറിനെതിരെ ഭാര്യ ബിന്ദു മേനോൻ.മന്ത്രിയെ വാളകത്തെ വീട്ടിൽ കണ്ടത് വളരെ മോശം സാഹചര്യത്തിലാണെന്നും ശ്രീലേഖയുടെ നിർദേശ പ്രകാരമാണ് പൊലീസ് സഹായം...

ആരോപണങ്ങൾക്ക് മറുപടിയുമായി കെ ബി ഗണേഷ്‌കുമാർ

സാമൂഹിക മാധ്യമങ്ങളിൽ ഉയർന്ന ആരോപണങ്ങളിൽ മറുപടിയുമായി ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാർ.തനിക്കെതിരെ ഉയരുന്ന ആരോപണം ശരിയാണെങ്കിലും അല്ലെങ്കിലും അത് വ്യക്തിപരമായ കാര്യമാണെന്നും അതിൽ...