നെന്മാറ സ്‌റ്റേഷനിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

നെന്മാറ ഇരട്ടക്കൊലപാതകത്തിലെ പോലീസ് വീഴ്ചയ്‌ക്കെതിരേ നെന്മാറ സ്‌റ്റേഷനിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ബാരിക്കേഡ് മറിച്ചിടാനുള്ള പ്രവര്‍ത്തകരുടെ ശ്രമം പോലീസ് തടഞ്ഞു. ഇതോടെ പ്രതിഷേധക്കാരും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.

കൊല ചെയ്തത് ചെന്താമര ആണെങ്കില്‍ കൊലയ്ക്ക് അവസരമൊരിക്കിയത് നെന്മാറ സിഐ ആണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. ബാരിക്കേഡ് തള്ളിമാറ്റി രാഹുല്‍ മാങ്കൂട്ടത്തില്‍ അടക്കമുള്ളവര്‍ സ്റ്റേഷന്‍ വളപ്പിലേക്ക് തള്ളിക്കയറി.

പ്രതിഷേധക്കാരെ തടയാന്‍ വന്‍ പോലീസ് സന്നാഹത്തെ വിന്യസിച്ചിരുന്നെങ്കിലും ഇവരെ മറികടന്ന് പ്രവര്‍ത്തകര്‍ അകത്തേക്ക് കയറുകയായിരുന്നു. സ്റ്റേഷന് മുന്നില്‍ പ്രവര്‍ത്തകര്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്.

Leave a Reply

spot_img

Related articles

പഞ്ചായത്ത് കിണറ്റില്‍ അകപ്പെട്ട പോത്തിന് രക്ഷകരായി അഗ്നിരക്ഷാസേന

പഞ്ചായത്ത് കിണറ്റില്‍ അകപ്പെട്ട പോത്തിന് രക്ഷകരായി അഗ്നിരക്ഷാസേന. തൊടുപുഴ പുറപ്പുഴ പഞ്ചായത്ത് നാലാം വാര്‍ഡില്‍ യു.പി സ്‌കൂളിന് സമീപമാണ് സംഭവം. കാരകുന്നേല്‍ അനുരാജിന്റെ പോത്താണ്...

കോട്ടയം നഗരസഭ കൗൺസിൽ യോഗം ഇന്ന് ചേരും

സാമ്പത്തിക ക്രമക്കേടുകൾക്കും വിവാദങ്ങൾക്കും ഇടയിൽ കോട്ടയം നഗരസഭ കൗൺസിൽ യോഗം ഇന്ന് ചേരും. 211 കോടി രൂപയുടെ സാമ്പത്തിക ക്രമക്കേട് വിവരം പുറത്തുവന്നതിനുശേഷം ആദ്യമായാണ്...

പാഠനോപകരണങ്ങൾ വിതരണം ചെയ്യുന്നതിലെക്കായി അപേക്ഷ ക്ഷണിക്കുന്നു

സൊലേസ് മിഷൻ വർഷം തോറും സമൂഹത്തിലെ നിർധനരായ കുട്ടികൾക്ക് നൽകി വരുന്ന പാഠനോപർണങ്ങൾ 25-26 അദധ്യയന വർഷവും വിതരണം ചെയ്യുന്നതിലെക്കായി അപേക്ഷ ക്ഷണിക്കുന്നു. കുട്ടിയുടെ...

കേരള മദ്രസ്സ അധ്യാപക ക്ഷേമനിധി ബോർഡ് സംസ്‌ഥാന തല അംഗത്വ ക്യാമ്പയിനും ധനസഹായ വിതരണവും

ജസ്റ്റിസ് രജീന്ദ്ര സച്ചാർ കമ്മീഷൻ കേന്ദ്രസർക്കാരിന് സമർപ്പിച്ച റിപ്പോർട്ട് കേരളത്തിൽ നടപ്പാക്കുന്നത് സംബന്ധിച്ച് പഠനം നടത്തിയ മുൻ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ. പാലോളി...