ഡല്‍ഹിയില്‍ മോസ്കിന് സമീപമുള്ള അനധികൃത കൈയേറ്റങ്ങള്‍ പൊളിച്ചു മാറ്റുന്നതിനിടെ സംഘർഷം

ഡല്‍ഹി രാംലീല മൈതാനത്തിലെ മോസ്കിന് സമീപമുള്ള അനധികൃത കൈയേറ്റങ്ങള്‍ അർധരാത്രി പൊളിച്ചുമാറ്റുന്നതിനിടെ സംഘർഷം.ഫൈസ്-ഇ-ഇലാഹി മസ്ജിദിനു സമീപമുള്ള അനധികൃത നിർമിതികള്‍ ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് ഡല്‍ഹി മുനിസിപ്പല്‍ കോർപറേഷൻ (എംസിഡി) ഇന്നലെ പുലർച്ചെ ഒന്നോടെ തകർക്കാൻ ശ്രമിച്ചതാണ് സംഘർഷത്തിനു വഴിവച്ചത്.

സംഭവസ്ഥലത്തുണ്ടായിരുന്ന മുപ്പതോളംപേർ പൊളിച്ചുമാറ്റലിനു മേല്‍നോട്ടം നല്‍കിയിരുന്ന സുരക്ഷാ ഉദ്യോഗസ്ഥർക്കുനേരെ നേരേ കല്ലും ഗ്ലാസ് ബോട്ടിലുകളുമെറിയുകയും പോലീസ് ഇവർക്കുനേരേ കണ്ണീർവാതകം പ്രയോഗിക്കുകയുമായിരുന്നു. സംഭവത്തില്‍ അഞ്ചു പോലീസുകാർക്ക് പരിക്കേറ്റു. അക്രമം നടത്തിയ അഞ്ചുപേരെ അറസ്റ്റ് ചെയ്തെന്ന് ഡല്‍ഹി പോലീസ് അറിയിച്ചു.

രാംലീല മൈതാനത്തിലെ പുരാവസ്തു സംരക്ഷണ കേന്ദ്രമായ തുർക്ക്മാൻ ഗേറ്റിന് സമീപമുള്ള 38,000 ചതുരശ്ര അടിയിലെ അനധികൃത കൈയേറ്റങ്ങള്‍ മൂന്നു മാസത്തിനകം പൊളിക്കാൻ കഴിഞ്ഞവർഷം ഡിസംബറിലാണ് ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടത്. മോസ്കിനു സമീപമുള്ള പ്രദേശങ്ങള്‍ക്ക് ഉടമസ്ഥാവകാശരേഖകളില്ലാത്തതിനാല്‍ നിർമാണങ്ങള്‍ നിയമവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതി ഉത്തരവ്.

Leave a Reply

spot_img

Related articles

മണിപ്പൂരിൽ വീണ്ടും സായുധ ആക്രമണം; രണ്ട് സ്ത്രീകൾ ഉൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടു

മണിപ്പൂരിൽ വീണ്ടും സായുധ ആക്രമണങ്ങൾ. തമങ്ലോങ്, നോണി ജില്ലകളിലുണ്ടായ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി രണ്ട് സ്ത്രീകൾ ഉൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടു. കുക്കി വിഭാഗത്തിൽപ്പെട്ടവരാണ്...

മുഖത്ത് ബോംബിന്റെ അവശിഷ്ടവുമായി 33 വർഷം ജീവിച്ചയാൾക്ക് ആശ്വാസം

1993 മാർച്ച് 12-ന് മുംബൈ വർളിയിലെ പാസ്‌പോർട്ട് ഓഫീസിനു എതിർവശത്തുണ്ടായ ബോംബ് സ്ഫോടനത്തിൽ മുഖത്ത് തുളച്ചുകയറിയ ലോഹച്ചില്ല് 33 വർഷത്തിനു ശേഷം പുറത്തെടുത്തു. ഗുജറാത്ത്...

ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് ഡൽഹിയിലെത്തി; വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണം

ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനായി ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് ഡൽഹിയിലെത്തി. വിമാനത്താവളത്തിൽ അദ്ദേഹത്തിന് പരമ്പരാഗത നൃത്തങ്ങളടക്കം ഉൾപ്പെടുത്തി ഊഷ്മളമായ സ്വീകരണമാണ് നൽകിയത്. വാണിജ്യ സഹമന്ത്രി...

ഡൽഹിയിൽ മണിപ്പൂരി സംഗീതജ്ഞൻ മർദ്ദനമേറ്റ് മരിച്ചു; ഏഴുപേർ അറസ്റ്റിൽ

ഡൽഹിയിൽ വീടിനുപുറത്ത് ബഹളുണ്ടാക്കിയത് ചോദ്യം ചെയ്ത മണിപ്പൂർ സ്വദേശിയായ സംഗീതജ്ഞൻ മർദ്ദനമേറ്റ് മരിച്ചു; ഏഴുപേർ അറസ്റ്റിൽ.ന്യൂഡൽഹിയിലെ കിലോകാരി ഗ്രാമത്തിൽ വീടിനുപുറത്ത് ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്ത...