ദുരന്തമേഖലയില്‍ സൂക്ഷ്മ പരിശോധന തുടരും -മന്ത്രി കെ. രാജന്‍

ഉരുള്‍പൊട്ടൽ ദുരന്ത മേഖലയിൽ ഇപ്പോള്‍ നടക്കുന്ന സൂക്ഷ്മമായ പരിശോധന തുടരുമെന്ന് റവന്യൂ മന്ത്രി കെ. രാജന്‍ പറഞ്ഞു.കാണാതായവരെ കണ്ടെത്തുന്നതിനായി വിവിധ സേനാംഗങ്ങളും നാട്ടുകാരും സന്നദ്ധ പ്രവര്‍ത്തകരും കഴിവിന്‍റെ പരമാവധിയാണ് വിനിയോഗിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ചൂരല്‍മല, മുണ്ടക്കൈ, പുഞ്ചിരിമട്ടം, അട്ടമല തുടങ്ങിയ പ്രദേശങ്ങളില്‍ മന്ത്രി സഭാ ഉപസമിതി അംഗം വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രനൊപ്പം സന്ദര്‍ശനം നടത്തിയ ശേഷം സംസാരിക്കുകയിരുന്നു മന്ത്രി.

സൂചിപ്പാറയില്‍ നിന്ന് ഒരു മൃതദേഹം കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഹെലി കോപ്റ്ററിന്റെ സഹായത്തോടെ തെരച്ചില്‍ നടത്തുന്നത്. എത്തിച്ചേരാന്‍ പ്രയാസമുള്ള സ്ഥലങ്ങളും തെരച്ചിലില്‍ നിന്ന് ഒഴിവാകുന്നില്ല എന്ന് ഉറപ്പ് വരുത്തുകയാണ് ലക്ഷ്യം. വിവിധ സേനാവിഭാഗങ്ങളുമായി ഇന്ന് ഉപസമിതി ചര്‍ച്ച നടത്തി. ഇതനുസരിച്ച് തുടര്‍ നടപടികള്‍ക്ക് രൂപം നൽകും.

മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം കുട്ടികളുടെ വിദ്യാഭ്യാസം പുനരാംരംഭിക്കുന്നതിനുള്ള നടപടികള്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുമായി ആലോച്ചിച്ച് ഉടന്‍ കൈക്കൊള്ളും. കാണാതായവരുടെ വിവരശേഖരണം ഊര്‍ജിതമാണ്. റേഷന്‍ കാര്‍ഡിലെ അംഗങ്ങളുടെ വിവരങ്ങള്‍ പരിശോധിക്കുന്നുണ്ട്. ആശാവര്‍ക്കര്‍മാര്‍, ജന പ്രതിനിധികള്‍ തുടങ്ങിയവരുടെ സേവനം ഇതിനായി ഉപയോഗപ്പെടുത്തുന്നുണ്ട്.

ക്യാമ്പില്‍ കഴിയുന്നവരെ കൂടുതല്‍ കാലം അവിടെ പാര്‍പ്പിക്കാന്‍ കഴിയില്ല. പുനരധിവാസം സാധ്യമാകുന്നത് വരെ താമസിപ്പിക്കുന്നതിന് ആവശ്യമായ കെട്ടിടങ്ങള്‍ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചു. ഒഴിഞ്ഞ് കിടക്കുന്ന സര്‍ക്കാര്‍ – സ്വകാര്യ കെട്ടിടങ്ങള്‍, വീടുകള്‍, റിസോര്‍ട്ടുകള്‍ എന്നിവ ഒരാഴ്ചക്കകം കണ്ടെത്തി നല്‍കാന്‍ നിര്‍ദേശംനല്‍കയിട്ടുണ്ട്.

വയനാട് ഉരുള്‍ പൊട്ടല്‍ ദുരന്തത്തില്‍ പെട്ടവരെ പുനരധിവസിപ്പക്കുന്നതിന് ടൗണ്‍ഷിപ്പ് പദ്ധതിയാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. കേറിക്കിടക്കാനൊരിടം മാത്രമല്ല പുനരധിവാസം കൊണ്ട് ഉദ്ദേശിക്കുന്നത്. വിദ്യാഭ്യാസം, ഉപജീവനമാര്‍ഗ്ഗം, ആരോഗ്യ സംരക്ഷണ സംവിധാനങ്ങള്‍ തുടങ്ങി എല്ലാം ഒരു കുടയ്ക്ക് കീഴില്‍ കൊണ്ട് വരുന്ന മാതൃകാ പദ്ധതിയാണ് സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നത് – മന്ത്രി രാജന്‍ പറഞ്ഞു.

Leave a Reply

spot_img

Related articles

വന്ദേഭാരത് തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചു

എഞ്ചിൻ തകരാർ മൂന്നര മണിക്കൂറോളം ഷൊർണ്ണൂരിൽ പിടിച്ചിട്ട വന്ദേഭാരത് പുതിയ എഞ്ചിൻ ഘടിപ്പിച്ച് തിരുവനന്തപുരത്തേക്ക് യാത്രയായി

ഭാര്യ വീട്ടിലെത്തിയ യുവാവ് ബന്ധുക്കളുടെ മര്‍ദനമേറ്റ് മരിച്ചു

ഭാര്യ വീട്ടിലെത്തിയ യുവാവ് ബന്ധുക്കളുടെ മര്‍ദനമേറ്റ് മരിച്ചു. ആറാട്ടുപുഴ പെരുമ്പള്ളി പുത്തന്‍പറമ്പില്‍ നടരാജന്റെ മകന്‍ വിഷ്ണുവാണ് (34) മരിച്ചത്. ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു...

നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയ്ക്ക് സ്ഥലംമാറ്റം; പുതിയ നിയമനം പത്തനംതിട്ട കളക്ടറേറ്റിൽ സീനിയർ സൂപ്രണ്ടായി

കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷയ്ക്ക് സ്ഥലംമാറ്റം.കോന്നി തഹസില്‍ദാര്‍ സ്ഥാനത്തുനിന്നു മാറ്റിയാണ് പത്തനംതിട്ട കളക്ടറേറ്റിലെ സീനിയര്‍ സൂപ്രണ്ട് തസ്തികയിലേക്ക് നിയമിക്കാൻ സര്‍ക്കാര്‍...

ബാഗ് കീറി പണം മോഷണം നടത്തിയ പ്രതികൾ അറസ്റ്റിൽ

എരുമേലിയിൽ വച്ച് അയ്യപ്പഭക്തന്റെ ഷോൾഡർ ബാഗ് കീറി പണം മോഷണം നടത്തിയ കേസിൽ മൂന്നു പേരെ പോലീസ് അറസ്റ്റ്...