ഡ്രൈ ഡേയിൽ മദ്യ വില്പന; വസ്ത്ര വ്യാപാര സ്ഥാപന ഉടമ അറസ്റ്റിൽ

ഡ്രൈ ഡേയിൽ മദ്യ വില്പന വസ്ത്ര വ്യാപാര സ്ഥാപന ഉടമ അറസ്റ്റിൽ. പാലാ സെൻട്രൽ സ്റ്റോഴ്സ് ഉടമ അന്തീനാട് കല്ലോലിക്കൽ തോമസ് കെ.ജെ യെയാണ്എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്.ഇയാളിൽ നിന്നും അഞ്ചര ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യം കണ്ടെത്തി.കോട്ടയം എക്സൈസ് സ്ക്വാഡ് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ അരുൺ സി ദാസിന്റെ നേതൃത്വത്തിൽ പാല ഏറ്റുമാനൂർ- പൂഞ്ഞാർ ഹൈവേയിൽ പാലാ ടൗൺ മുനിസിപ്പൽ ബസ് സ്റ്റാൻഡിന് എതിർവശം സ്ഥിതി ചെയ്യുന്ന സെൻട്രൽ സ്റ്റോഴ്സ് എന്ന കടയിൽ വച്ചാണ് ഡ്രൈ ഡേയിൽ 5.5 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം കൈവശം വച്ച് മദ്യ വിൽപ്പന നടത്തിയ തോമസ് കെ ജെ അറസ്റ്റ് ചെയ്തു.രഹസ്യ വിവരത്തെ തുടർന്ന് എക്സൈസ് സംഘത്തിന്റെ നിരീക്ഷണത്തിൽ ആയിരുന്നു അറസ്റ്റ്. റെയ്ഡിൽ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ നൗഷാദ്,ഐ. ബി. അസിസ്റ്റന്റ് എക്സ്സൈസ് ഇൻസ്‌പെക്ടർ രാജേഷ്. S, P ഒ അഫ്സൽ, സിവിൽ എക്സൈസ് ഓഫീസർമാരായ ശ്യാം ശശിധരൻ, ദീപക് സോമൻ, വനിത സിവിൽ എക്സ്സൈസ് ഓഫീസർ പ്രിയ. K. M, ഡ്രൈവർ ബിബിൻ ജോയ് എന്നിവർ പങ്കെടുത്തു.

Leave a Reply

spot_img

Related articles

കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് അനുജന്‍ ജ്യേഷ്ഠനെ കുത്തിക്കൊന്നു

ഉടുമ്പന്നൂര്‍ പഞ്ചായത്തിലെ പെരിങ്ങാശേരിയില്‍ കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് അനുജന്‍ ജ്യേഷ്ഠനെ കുത്തിക്കൊന്നു.തൊടുപുഴ പെരിങ്ങാശ്ശേരി ബൗണ്ടറി ഈന്തുങ്കല്‍ രാജു (മണി 58) ആണ് മരിച്ചത്. രാജുവിനെ...

അട്ടപ്പാടിയില്‍ ബന്ധുവായ യുവതി വയോധികനെ കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊന്നു; പ്രതി പിടിയില്‍

അട്ടപ്പാടിയില്‍ ബന്ധുവായ യുവതി വയോധികനെ കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊന്നു; പ്രതി പിടിയില്‍.അട്ടപ്പാടിയില്‍ വയോദികനെ തലയ്ക്കടിച്ചു കൊന്നു യുവതി.അട്ടപ്പാടി ദാസന്നൂര്‍ ആദിവാസി ഊരിലാണ് വയോധികനെ ബന്ധുവായ...

ഇടുക്കിയിൽ കുടുംബ വഴക്കിനിടെ യുവാവിനെ ബന്ധു കുത്തിക്കൊന്നു

ഇടുക്കി ആൽപ്പാറയിൽ യുവാവിനെ ബന്ധു കുത്തിക്കൊന്നു.ആൽപ്പാറ സ്വദേശി രാജൻ (26) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് രാജന്റെ പിതൃസഹോദരിയുടെ മകനായ അനൂപിനെ കഞ്ഞിക്കുഴി പൊലിസ്...

ഗർഭിണിയായ ഭാര്യയെയും രണ്ട് മക്കളെയും നീന്തല്‍ക്കുളത്തില്‍ എറിഞ്ഞുകൊന്ന യുവാവിനായി തിരച്ചില്‍ ഊർജിതമാക്കി

ഗർഭിണിയായ ഭാര്യയെയും രണ്ട് മക്കളെയും നീന്തല്‍ക്കുളത്തില്‍ എറിഞ്ഞുകൊന്ന യുവാവിനായി പോലീസ് തിരച്ചില്‍ ഊർജിതമാക്കി.തെലങ്കാനയിലെ ഹനംകൊണ്ടയിലാണ് മനസ്സാക്ഷിയെ ഞെട്ടിക്കുന്ന ഈ ക്രൂരത അരങ്ങേറിയത്. അസ്ഹറുദ്ദീൻ എന്നയാളാണ്...