പുതിയ പൊലീസ് കെട്ടിടങ്ങളുടെ ഉദ്ഘാടനം ചൊവ്വാഴ്ച്ച മുഖ്യമന്ത്രി നിര്‍വഹിക്കും

കേരള പൊലീസിന്‍റെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന്‍റെ ഭാഗമായി വിവിധ ജില്ലകളില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ പൊലീസ് മന്ദിരങ്ങളുടെ ഉദ്ഘാടനവും പുതിയ കെട്ടിടങ്ങളുടെ തറക്കല്ലിടലും 2025 ആഗസ്റ്റ് 12 (ചൊവ്വാഴ്ച്ച) വൈകിട്ട് 03.30 ന് കണ്ണൂരിലെ ദിനേഷ് ആഡിറ്റോറിയത്തില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും.ആകെ 27.01 കോടി രൂപ ചെലവഴിച്ചു വിവിധ ജില്ലകളിലായി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ 12 പോലീസ് മന്ദിരങ്ങളുടെ ഉദ്ഘാടനവും അഞ്ച് കെട്ടിടങ്ങളുടെ ശിലാസ്ഥാപനവുമാണ് അദ്ദേഹം നിര്‍വ്വഹിക്കുന്നത്.തുറമുഖ വകുപ്പുമന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ എം.എല്‍.എമാരായ എം.വി ഗോവിന്ദന്‍ മാസ്റ്റര്‍, കെ.വി സുമേഷ്, എ.ഡി.ജി.പിമാരായ എസ്. ശ്രീജിത്ത്, എച്ച്. വെങ്കിടേഷ്, ഉത്തരമേഖലാ ഐ.ജി രാജ്പാല്‍ മീണ, കണ്ണൂര്‍ റേയ്ഞ്ച് ഡി.ഐ.ജി യതീഷ് ചന്ദ്ര ജി.എച്ച്, കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ നിധിന്‍ രാജ്.പി, മുതിര്‍ന്ന പോലീസ് ഓഫീസര്‍മാര്‍, ജനപ്രതിനിധികള്‍, പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.

Leave a Reply

spot_img

Related articles

അന്യായവില: തീയറ്ററുകളിൽ റെയ്ഡ്

എറണാകുളം ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നീ മൾട്ടിപ്ലക്സ് തീയറ്ററുകളിലും മറ്റ് തീയറ്ററുകളിലും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ...

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം; 32,000 രൂപ കവർന്നു

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം. 32,000 രൂപ കവർന്നു.രണ്ടര മാസത്തിനിടെ രണ്ടാം വട്ടമാണ് മോഷണം.ഏണി ഉപയോഗിച്ച് ബീവറേജ് കെട്ടിടത്തിൻ്റെ പിറകിലെ എക്സോ ഫാനിന്...

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെ; രേഖകള്‍ പുറത്ത്

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെയാണെന്ന രേഖകള്‍ പുറത്ത്.സ്റ്റാഫുകളുടെ എണ്ണത്തെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്...

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

വിവിധ കാരണങ്ങളാൽ 2025 ജനുവരി മുതൽ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാതിരുന്ന ഉദ്യോഗാർഥികൾക്കും ( രജിസ്ട്രേഷൻ ഐ .ഡി....