വിദ്യാർത്ഥിനിയുടെ ആത്മഹത്യ; ആൺസുഹൃത്തിന്റെ ഉപ്പയെയും ഉമ്മയെയും ഇന്ന് ചോദ്യം ചെയ്യും

കോതമംഗലത്തെ ടിടിസി വിദ്യാർത്ഥിനിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആൺസുഹൃത്ത് റമീസിന്റെ ഉപ്പയെയും ഉമ്മയെയും ഇന്ന് ചോദ്യം ചെയ്യും.ഇരുവരെയും കേസിൽ പ്രതികൾ ആക്കാൻ സാധ്യതയുണ്ട്.ഇവർക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തിയേക്കും.അതേസമയം, റമീസിനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തുന്നത് ആലോചനയിൽ ഇല്ലെന്നും പൊലീസ് വ്യക്തമാക്കി.റമീസിനെ ഇന്നലെ രാത്രി റിമാൻഡ് ചെയ്തു.പെണ്‍കുട്ടിയുടെ മുഖത്ത് അടി ഏറ്റതായും ചുണ്ടുകൾക്ക് പരിക്കുള്ളതായും കണ്ടെത്തിയിട്ടുണ്ട്.പോസ്റ്റുമോർട്ടം റിപ്പോർട്ട് ഇന്ന് ലഭിക്കും.

പെണ്‍കുട്ടിയുടെ ആത്മഹത്യയ്ക്ക് കാരണം റമീസിൻ്റെ അവഗണനയാണെന്ന് പൊലീസ് പറയുന്നു.മതം മാറാൻ തയ്യാറാകാത്തതിനെ തുടർന്ന് സോനയെ റമീസ് അവഗണിച്ചു എന്നാണ് പൊലീസ് പറയുന്നത്.കഴിഞ്ഞ ബുധനാഴ്ച മുതൽ വിളിച്ചിട്ടും റമീസ് ഫോൺ എടുത്തില്ല. ഫോണിലൂടെ താൻ മരിക്കാൻ പോവുകയാണെന്ന് റമീസിന് പെണ്‍കുട്ടി വെള്ളിയാഴ്ചയാണ് മെസ്സേജ് അയച്ചത്. പോയി മരിച്ചോളാൻ റമീസ് പറഞ്ഞു.രജിസ്റ്റർ വിവാഹം കഴിച്ച് വാടക വീട്ടിലേക്ക് താമസം മാറ്റാമെന്ന് പറഞ്ഞെങ്കിലും റമീസ് അവഗണിച്ചു.ഉപ്പയ്ക്കും ഉമ്മയ്ക്കും ഒപ്പം തന്നെ നിൽക്കണമെന്ന് നിർബന്ധം പിടിച്ചു.പെണ്‍കുട്ടിയ്ക്ക് റമീസിനോട് കടുത്ത പ്രണയമായിരുന്നുവെന്നും പൊലീസ് പറയുന്നു.റമീസിൻ്റെ ഫോൺ വിവരങ്ങൾ പെണ്‍കുട്ടിയ്ക്ക് അറിയാമായിരുന്നു.റമീസ് ഇന്റർനെറ്റ് വഴി അന്യസ്ത്രീകളുമായി സെക്സ് ചാറ്റ് നടത്തിയതിന്റെ വിവരങ്ങളും പെണ്‍കുട്ടിയ്ക്ക് കിട്ടിയിരുന്നു.ഇതും തമ്മിലുള്ള തർക്കത്തിന് കാരണമായെന്നും പൊലീസ് വ്യക്തമാക്കി. റമീസിനായി ഇന്ന് തന്നെ കസ്റ്റഡി അപേക്ഷ നൽകാനാണ് പൊലീസിൻ്റെ തീരുമാനം.റമീസിന്റെ ഫോൺ ഫോറൻസിക്ക് പരിശോധനയ്ക്ക് അയച്ചു.

Leave a Reply

spot_img

Related articles

അന്യായവില: തീയറ്ററുകളിൽ റെയ്ഡ്

എറണാകുളം ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നീ മൾട്ടിപ്ലക്സ് തീയറ്ററുകളിലും മറ്റ് തീയറ്ററുകളിലും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ...

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം; 32,000 രൂപ കവർന്നു

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം. 32,000 രൂപ കവർന്നു.രണ്ടര മാസത്തിനിടെ രണ്ടാം വട്ടമാണ് മോഷണം.ഏണി ഉപയോഗിച്ച് ബീവറേജ് കെട്ടിടത്തിൻ്റെ പിറകിലെ എക്സോ ഫാനിന്...

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെ; രേഖകള്‍ പുറത്ത്

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെയാണെന്ന രേഖകള്‍ പുറത്ത്.സ്റ്റാഫുകളുടെ എണ്ണത്തെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്...

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

വിവിധ കാരണങ്ങളാൽ 2025 ജനുവരി മുതൽ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാതിരുന്ന ഉദ്യോഗാർഥികൾക്കും ( രജിസ്ട്രേഷൻ ഐ .ഡി....