അഞ്ഞൂറും കടന്ന് വെളിച്ചെണ്ണ വില; പകരക്കാരനെ തെരഞ്ഞ് മലയാളികൾ

സംസ്ഥാനത്ത് വെളിച്ചെണ്ണ വില ഉയരുന്നത് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. തിരുവനന്തപുരത്ത് ബ്രാൻഡഡ് വെളിച്ചെണ്ണയുടെ ചില്ലറ വിൽപ്പന വില 564 രൂപ മുതൽ 592 രൂപ വരെ ആയിരിക്കുകയാണ് . പരമാവധി വിൽപ്പന വില ആയി 675 രൂപയാണ് മിക്ക ബ്രാൻഡുകളും കവറിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ബ്രാൻഡഡ് വെർജിൻ വെളിച്ചെണ്ണയുടെ വില 700 രൂപ മുതൽ 850 രൂപവരെ ആണ്.വെളിച്ചെണ്ണ വില ഉയർന്നപ്പോൾ മറ്റ് പാചക എണ്ണകളുടെ വിലയും അൽപ്പം ഉയർന്നിട്ടുണ്ട്.ബ്രാൻഡഡ് റൈസ് ബ്രാൻ ഓയിൽ, ലിറ്ററിന് 157 രൂപ മുതൽ 185 രൂപ വരെ വില ഉയര്‍ന്നു.ബ്രാൻഡഡ് സൺഫ്ലവർ ഓയിലിന് ലിറ്ററിന് 165 രൂപ മുതൽ 195 രൂപ വരെയാണ് വില.നല്ലെണ്ണയ്ക്ക് ലിറ്ററിന് 390 രൂപ മുതൽ 450 രൂപ വരെയും വിലയായി സർക്കാർ ഇടപെടുമെന്ന മന്ത്രിമാരുടെ വാഗ്ദാനങ്ങൾക്കിടയിലും കുതിച്ചുയരുകയാണ് വെളിച്ചെണ്ണ വില.ലിറ്ററിന് അഞ്ഞൂറും കടന്നതോടെ പലരും വെളിച്ചെണ്ണയ്ക്ക് പകരക്കാരനെ തെരഞ്ഞ് തുടങ്ങി.കുറഞ്ഞ വിലയ്ക്ക് വെളിച്ചെണ്ണ കിട്ടുമെന്ന പ്രതീക്ഷയിൽ സപ്ലൈകോ ഔട്ട്‍ലെറ്റുകളിൽ എത്തുന്നവർക്ക് നിരാശയാണ് ഫലം.സപ്ലൈകോയിൽ വെളിച്ചെണ്ണ വന്നിട്ട് മാസങ്ങളായി.ഓണക്കാലമാകുമ്പോഴെങ്കിലും സർക്കാർ ഇടപെട്ട് വില കുറയ്ക്കുമെന്ന പ്രതീക്ഷയിലാണ് കേരളീയർ.

Leave a Reply

spot_img

Related articles

അന്യായവില: തീയറ്ററുകളിൽ റെയ്ഡ്

എറണാകുളം ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നീ മൾട്ടിപ്ലക്സ് തീയറ്ററുകളിലും മറ്റ് തീയറ്ററുകളിലും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ...

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം; 32,000 രൂപ കവർന്നു

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം. 32,000 രൂപ കവർന്നു.രണ്ടര മാസത്തിനിടെ രണ്ടാം വട്ടമാണ് മോഷണം.ഏണി ഉപയോഗിച്ച് ബീവറേജ് കെട്ടിടത്തിൻ്റെ പിറകിലെ എക്സോ ഫാനിന്...

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെ; രേഖകള്‍ പുറത്ത്

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെയാണെന്ന രേഖകള്‍ പുറത്ത്.സ്റ്റാഫുകളുടെ എണ്ണത്തെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്...

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

വിവിധ കാരണങ്ങളാൽ 2025 ജനുവരി മുതൽ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാതിരുന്ന ഉദ്യോഗാർഥികൾക്കും ( രജിസ്ട്രേഷൻ ഐ .ഡി....