കോട്ടയം നഗരസഭയിൽ കൂട്ട സ്ഥലം മാറ്റം

കോട്ടയം നഗരസഭയിൽ കൂട്ട സ്ഥലം മാറ്റം. 89 ജീവനക്കാരെ ഒരുമിച്ച് സ്ഥലം മാറ്റി. ഒരു നഗരസഭയിൽ നിന്ന് ഇത്രയധികം ജീവനക്കാരെ ഒരുമിച്ച് സ്ഥലം മാറ്റുന്നത് സംസ്ഥാനത്ത് ആദ്യമാണ്. നഗരസഭ കോട്ടയം കേന്ദ്ര ഓഫിസ്,കുമാരനല്ലൂർ, നാട്ടകം,തിരുവാതുക്കൽ മേഖലാ ഓഫിസുകൾ എന്നിവിടങ്ങളിലായി ആകെ 157 സ്ഥിരം ജീവനക്കാരാണുള്ളത്. പൊതു സ്ഥലം മാറ്റത്തിൻ്റെ ഭാഗമാണെന്നാണ് തദ്ദേശവകുപ്പിന്റെ വിശദീകരണം.നഗരസഭാ പെൻഷൻ ഫണ്ടിൽ നിന്നും മുൻ ജീവനക്കാരൻ 2.4 കോടി രൂപ തട്ടിയെടുത്ത് ഉൾപ്പെടെ നിരന്തരം കേസുകളും ഓഫിസ് കേന്ദ്രീകരിച്ച് തുടരന്വേഷണവും നടക്കുന്നതിനാൽ കൂടുതൽ ജീവനക്കാരും സ്ഥലം മാറ്റത്തിന് ഓൺലൈൻ വഴി അപേക്ഷ സമർപ്പിച്ചിരുന്നു. ഇതിൽ 3 വർഷം ഇവിടെ ജോലി ചെയ്തവർ ചട്ടപ്രകാരം തന്നെ സ്ഥലം മാറ്റം വാങ്ങി.ഒരു വർഷം മാത്രം ജോലി ചെയ്തവരും തദ്ദേശ വകുപ്പ് ഡയറക്ടറേറ്റിൽ ബന്ധപ്പെട്ട് മറ്റിടങ്ങളിലേക്ക് മാറിയതോടെയാണ് ഇത്രയധികം ജീവനക്കാർ ഒഴിവായത്. പകരം ഉദ്യോഗസ്ഥർ ചുമതല ഏൽക്കുന്നതേയുള്ളു. രണ്ടാഴ്ച മുൻപാണ് ഉത്തരവിറങ്ങിയത്.

Leave a Reply

spot_img

Related articles

അന്യായവില: തീയറ്ററുകളിൽ റെയ്ഡ്

എറണാകുളം ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നീ മൾട്ടിപ്ലക്സ് തീയറ്ററുകളിലും മറ്റ് തീയറ്ററുകളിലും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ...

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം; 32,000 രൂപ കവർന്നു

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം. 32,000 രൂപ കവർന്നു.രണ്ടര മാസത്തിനിടെ രണ്ടാം വട്ടമാണ് മോഷണം.ഏണി ഉപയോഗിച്ച് ബീവറേജ് കെട്ടിടത്തിൻ്റെ പിറകിലെ എക്സോ ഫാനിന്...

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെ; രേഖകള്‍ പുറത്ത്

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെയാണെന്ന രേഖകള്‍ പുറത്ത്.സ്റ്റാഫുകളുടെ എണ്ണത്തെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്...

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

വിവിധ കാരണങ്ങളാൽ 2025 ജനുവരി മുതൽ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാതിരുന്ന ഉദ്യോഗാർഥികൾക്കും ( രജിസ്ട്രേഷൻ ഐ .ഡി....