കൂട്ടത്തല്ലിന് വിദ്യാർത്ഥികൾ ഒത്തുകൂടി, ശ്രമം പൊളിച്ച് കോട്ടയ്ക്കൽ പൊലീസ്; ജൂനിയർ വിദ്യാർത്ഥികളെ ആക്രമിക്കാൻ സംഘടിച്ച 19 വിദ്യാർത്ഥികൾ അറസ്റ്റിൽ

കോട്ടക്കലിൽ കൂട്ടത്തല്ലിന് വിദ്യാർത്ഥികൾ ഒത്തുകൂടി. ശ്രമം പൊളിച്ച് കോട്ടയ്ക്കൽ പൊലീസ്. കോട്ടയ്ക്കൽ പുത്തൂർ ബൈപ്പാസിലാണ് സംഭവം നടന്നത്. മരവട്ടം ഗ്രേസ് വാലി കോളജിലെ മൂന്നാം വർഷ വിദ്യാർത്ഥികളാണ് തല്ലാൻ പദ്ധതിയിട്ടത്. ജൂനിയർ വിദ്യാർഥികളെ മർദ്ദിക്കാൻ ആയിരുന്നു ശ്രമം. പൊലീസ് എത്തി ഇവരെ കസ്റ്റഡിയിലെടുത്തു. 19 വിദ്യാർത്ഥികൾ കരുതൽ അറസ്റ്റിലാണ്.ജൂനിയർ വിദ്യാർത്ഥികൾ കോളേജ് വിട്ട് വരുന്ന വഴിയായ പുത്തൂർ ബൈപ്പാസിൽ കാറിലും ബൈക്കിലുമായെത്തി ആക്രമിക്കാൻ നിൽക്കുകയായിരുന്നു. ഇവർ ഉപയോഗിച്ച അഞ്ച് ബൈക്കുകളും ഒരു കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.സ്റ്റേഷനിലെത്തിച്ച പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇവരെ രക്ഷിതാക്കൾ എത്തിയ ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിടുമെന്ന് പൊലീസ് അറിയിച്ചു. വാഹനങ്ങളും ഫോണും കോടതിയിൽ ഹാജരാക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. രഹസ്യ വിവരത്തെ തുടർന്നാണ് പൊലീസ് നടപടി

Leave a Reply

spot_img

Related articles

ഡോക്ടർമാരുടെ സമരം ഒരാഴ്ചത്തേക്കു മാറ്റി

ഡോക്ടർമാരുടെ ശമ്പള കുടിശിക അനുവദിക്കുന്ന കാര്യത്തില് വിശദമായി പഠിച്ചശേഷം പരിഗണിക്കുമെന്ന് സര്ക്കാര് നല്കിയ ഉറപ്പിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാർ തുടർന്നു വന്ന സമരം...

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്.ബുധനാഴ്ച പവന് 2,280 രൂപ താഴ്ന്ന് 1,20,640 രൂപയായി. ഗ്രാമിന് രാവിലെ 285 രൂപ ഇടിഞ്ഞ് വില 15,080 രൂപയായി.രാജ്യാന്തര...

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും.നഴ്സുമാരുടെ മിനിമം വേതനം വർദ്ധിപ്പിക്കുമെന്ന് അധികൃതർ നേരത്തെ ഉറപ്പ് നല്‍കിയിരുന്നെങ്കിലും ഇതുവരെ ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയിട്ടില്ല. ഇത് നടപ്പിലാക്കണമെന്നാണ്...

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രായേൽ സംഘർഷം കടുക്കുമ്പോഴും ആഗോള വിപണിയെ അത്ഭുതപ്പെടുത്തി സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് 300 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു...