രോഗിക്ക് ഡ്രിപ്പിടാനായി കൈയില്‍ കുത്തിയ സൂചി അറ്റൻഡർ അഴിച്ചുമാറ്റിയെന്ന് പരാതി

വടക്കഞ്ചേരി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ രോഗിക്ക് ഡ്രിപ്പിടാനായി കൈയില്‍ കുത്തിയ സൂചി അറ്റൻഡർ അഴിച്ചുമാറ്റിയെന്ന് പരാതി.സൂചി മാറ്റാനായി പ്ലാസ്റ്റർ മുറിച്ചപ്പോള്‍ കൈ മുറിയുകയും തുന്നലിടേണ്ടിവരികയും ചെയ്തു. കിഴക്കഞ്ചേരി നായരുകുന്ന് കല്യാണി (75) പനിബാധിച്ച്‌ കഴിഞ്ഞമാസം 19-ന് ചികിത്സയ്‌ക്കെത്തിയപ്പോഴായിരുന്നു സംഭവം.ഡ്രിപ്പ് കഴിഞ്ഞപ്പോള്‍ നഴ്സിനുപകരം അറ്റൻഡർ സൂചി മാറ്റുകയായിരുന്നെന്നാണ് പരാതി. കൈമുറിഞ്ഞത് ചോദ്യംചെയ്തപ്പോള്‍ തട്ടിക്കയറുകയായിരുന്നെന്നും കുടുംബാംഗങ്ങള്‍ ആരോപിച്ചു. വടക്കഞ്ചേരി സാമൂഹികാരോഗ്യ കേന്ദ്രം അധികൃതർ, ജില്ലാ മെഡിക്കല്‍ ഓഫീസർ, കളക്ടർ എന്നിവർക്ക് പരാതിനല്‍കിയിട്ടും നടപടിയുണ്ടായില്ലെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു.സംഭവത്തില്‍ അന്വേഷണം നടത്തിയെന്നും അറ്റൻഡറാണ് സൂചി മാറ്റിയതെന്നും ആശുപത്രി സൂപ്രണ്ട് ഡോ. വി.ആർ. ജയന്ത് പറഞ്ഞു. ജില്ലാ മെഡിക്കല്‍ ഓഫീസർക്ക് റിപ്പോർട്ട് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

spot_img

Related articles

അന്യായവില: തീയറ്ററുകളിൽ റെയ്ഡ്

എറണാകുളം ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നീ മൾട്ടിപ്ലക്സ് തീയറ്ററുകളിലും മറ്റ് തീയറ്ററുകളിലും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ...

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം; 32,000 രൂപ കവർന്നു

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം. 32,000 രൂപ കവർന്നു.രണ്ടര മാസത്തിനിടെ രണ്ടാം വട്ടമാണ് മോഷണം.ഏണി ഉപയോഗിച്ച് ബീവറേജ് കെട്ടിടത്തിൻ്റെ പിറകിലെ എക്സോ ഫാനിന്...

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെ; രേഖകള്‍ പുറത്ത്

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെയാണെന്ന രേഖകള്‍ പുറത്ത്.സ്റ്റാഫുകളുടെ എണ്ണത്തെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്...

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

വിവിധ കാരണങ്ങളാൽ 2025 ജനുവരി മുതൽ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാതിരുന്ന ഉദ്യോഗാർഥികൾക്കും ( രജിസ്ട്രേഷൻ ഐ .ഡി....