KSUവിന്റെ കൊടിമരവും തോരണങ്ങളും എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ തകര്‍ത്തെന്ന് പരാതി

തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളജില്‍ സ്ഥാപിച്ച കെഎസ്യുവിന്റെ കൊടിമരവും തോരണങ്ങളും എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ തകര്‍ത്തെന്ന് പരാതി. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. കെഎസ്യു യൂണിറ്റ് ക്യാംപസില്‍ സ്ഥാപിച്ച കൊടിമരമാണ് തകര്‍ത്തിരിക്കുന്നത്. കെഎസ്യു പ്രവര്‍ത്തകര്‍ ഇത് സംബന്ധിച്ച്‌ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ സംഭവ സ്ഥലത്തെത്തിയ പൊലീസുകാര്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെന്നും എസ്‌എഫ്‌ഐ പ്രവര്‍ത്തകരെ തിരിച്ചറിഞ്ഞതായും കെഎസ്യു ഭാരവാഹികള്‍ കുറ്റപ്പെടുത്തുന്നു. തൃശൂര്‍ കേരളവര്‍മ്മ കോളെജില്‍ കെഎസ്യുവിന്റെ കൊടി തോരണങ്ങള്‍ എസ്‌എഫ്‌ഐ കൂട്ടിയിട്ട് കത്തിച്ചിരുന്നു. കെഎസ്യുവിനെതിരെ പ്രകോപന പ്രസംഗം നടത്തിയതിന് ശേഷമാണ് കൊടി തോരണങ്ങള്‍ കത്തിച്ചത്. കേരളവര്‍മ്മയില്‍ ഇനി കെഎസ്യു ഇല്ലെന്നും പ്രസംഗത്തില്‍ എസ്‌എഫ്‌ഐ പറഞ്ഞു. പിന്നാലെയാണ് തലസ്ഥാനത്തും കൊടിമരം തകര്‍ത്തിരിക്കുന്നത്. അതേസമയം, മാര്‍ ഇവാനിയോസ് ക്യാംപസില്‍ എസ്‌എഫ്‌ഐയുടെ ഭാഗത്ത് നിന്നും യാതൊരുവിധ അതിക്രമങ്ങളും ഉണ്ടായിട്ടില്ലെന്ന് നേതാക്കൾ പറഞ്ഞു

Leave a Reply

spot_img

Related articles

ദമ്പതികൾ ജീവനൊടുക്കി

ദമ്പതികൾ ജീവനൊടുക്കി. കാസര്‍കോട് പൊയ്‌നാച്ചി പറമ്പിലാണ് സംഭവം. വേണുഗോപാല്‍, ഭാര്യ സ്മിത എന്നിവരാണ് മരിച്ചത്. മുന്‍പ് ഇവരുടെ മകന്‍ ബേക്കലില്‍ വേടന്റെ പരിപാടിക്കിടെ ട്രെയിന്‍...

ചാലയിലെ വി എസ് ഹോട്ടലിൽ ഗ്യാസ് കുറ്റികൾ മോഷണം പോയി

തിരുവനന്തപുരം ചാലയിലെ വി എസ് ഹോട്ടലിൽ ഗ്യാസ് കുറ്റികൾ മോഷണം പോയി.പുലർച്ച രണ്ട് മണിയോടെയാണ് ഗ്യാസ് നിറയെ ഉള്ള കുറ്റി മോഷണം പോയത്. പകുതി...

കണ്ണൂർ എന്നത് തന്റെ ഹൃദയ രക്തമാണന്ന് കാട്ടി കെ സുധാകരൻ്റെ ഫേസ്ബുക്ക് പോസ്റ്റ്

കണ്ണൂർ എന്നത് തന്റെ ഹൃദയ രക്തമാണന്ന് കാട്ടി കെ സുധാകരൻ്റെ ഫേസ്ബുക്ക് പോസ്റ്റ്.സീറ്റ് വിഭജനത്തിന് അതൃപ്തി പുകയുന്നതിനിടെ ആണീ പോസ്റ്റ്. ഇന്ന് സ്ഥാനാർത്ഥി നിർണയ...

ഇന്ന് ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം സ്ഥാനാർത്ഥി പട്ടിക ചർച്ച ചെയ്യും

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥിപട്ടിക ഇന്ന് ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചർച്ച ചെയ്യും.നേരത്തെ സ്ഥാനാർത്ഥികളെ തീരുമാനിക്കാതിരുന്ന മണ്ഡലങ്ങള്‍ സംബന്ധിച്ചുള്ള ചർച്ചകള്‍ ഇന്ന് ഉണ്ടായേക്കും....