കോട്ടയം: തെരഞ്ഞെടുപ്പുചട്ട ലംഘനങ്ങൾ പൊതുജനങ്ങൾക്ക് റിപ്പോർട്ട് ചെയ്യുന്നതിനുള്ള സി വിജിൽ മൊബൈൽ ആപ്ലിക്കേഷനിലൂടെ ജില്ലയിൽ ഇതിനോടകം ഇന്നലെ (മാർച്ച് 21, വ്യാഴം) ലഭിച്ചത് 224 പരാതികൾ.
ആപ്ലിക്കേഷൻ വഴി ലഭിച്ച പരാതികൾ എല്ലാം പരിഹരിച്ചു.
പൊതു സ്ഥലങ്ങളിൽ പതിച്ച പോസ്റ്ററുകൾ, ബാനറുകൾ എന്നിവയ്‌ക്കെതിരെയാണ് പരാതികളിൽ ഏറെയും.
മാർച്ച് 16 മുതലാണ് ജില്ലയിൽ സി വിജിൽ ആപ്പ് പ്രവർത്തനം ആരംഭിച്ചത്.
സ്ഥലത്തു നിന്നാണ് ഫോട്ടോയും വീഡിയോയും എടുക്കുന്നതെന്ന് ആപ്പ് തിരിച്ചറിഞ്ഞ് രേഖപ്പെടുത്തുന്നു.
അതിനാൽ ഈ ഡിജിറ്റൽ തെളിവ് ഉപയോഗിച്ച് സ്‌ക്വാഡിന് സമയബന്ധിതമായി നടപടി എടുക്കാം.