ഫെയ്‌സ്ബുക്ക്‌ ലൈവില്‍ കുറ്റസമ്മതം, പിന്നാലെ ആത്മഹത്യ

ഫെയ്‌സ്ബുക്ക്‌ ലൈവില്‍ കുറ്റസമ്മതം നടത്തിയശേഷം യുവാവ്‌ ആത്മഹത്യചെയ്‌തു.

ഇടുക്കി ആലിന്‍ചുവട്‌ പുത്തന്‍പുരയില്‍ രാജന്റെ മകന്‍ വിഷ്‌ണു(35)വാണു ജീവനൊടുക്കിയത്‌.


ഇന്നലെ രാവിലെ 11- നാണു സംഭവം.

ഫാനില്‍ കൈലി മുണ്ട്‌ കുരുക്കിട്ട ശേഷം ഭാര്യ പറഞ്ഞതാണ്‌ ശരി, തെറ്റ്‌ തന്റെ ഭാഗത്താണ്‌ എന്ന്‌ കുറ്റസമ്മതം നടത്തിയ ശേഷം ഫേയ്‌സ്ബുക്ക്‌ ലൈവില്‍ തൂങ്ങി മരിക്കുകയായിരുന്നു.

സുഹൃത്തുക്കള്‍ എത്തി കതക്‌ തകര്‍ത്ത്‌ വീടിനുള്ളില്‍ കയറിയപ്പോള്‍ വിഷ്‌ണു ഫാനില്‍ തൂങ്ങിനില്‌ക്കുന്നതാണ്‌ കണ്ടത്‌.

അപ്പോഴേക്കും മരണം സംഭവിച്ചു.


ഭാര്യയുമായി പിണങ്ങി പിരിഞ്ഞ വിഷ്‌ണു വീട്ടില്‍ ഒറ്റക്കാണ്‌ താമസിച്ചിരുന്നത്‌.

ഫെയ്‌സ്ബുക്ക്‌ ലൈവില്‍ ഹെല്‍മറ്റില്ലാതെ ബൈക്കോടിച്ച്‌ വൈറലായതിന്‌ മുമ്പ്‌ ആര്‍.ടി. ഒ ഇയാളുടെ ലൈസന്‍സ്‌ സസ്‌പെന്‍ഡ്‌ ചെയ്‌തിരുന്നു.

ഇടുക്കി ഹില്‍ വ്യൂ പാര്‍ക്കില്‍ താല്‌കാലിക സുരക്ഷാ ജീവനക്കാരനായും പ്രവര്‍ത്തിച്ചിട്ടുണ്ട്‌.

ഇടുക്കി പോലീസെത്തി മേല്‍നടപടി സ്വീകരിച്ചു.

മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളജ്‌ മോര്‍ച്ചറിയില്‍. സംസ്‌കാരം ഇന്നു വീട്ടുവളപ്പില്‍.

Leave a Reply

spot_img

Related articles

അപേക്ഷ ക്ഷണിച്ചു

2024 - 25 അധ്യയനവർഷത്തിൽ എസ്എസ്എൽസി, ടി എച്ച് എസ് എൽ സി, ഗവൺമെന്റ് റീജിയണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂളിലെ പത്താം ക്ലാസ് എന്നീ...

മില്ലറ്റുകൾ ആരോഗ്യകരമായ ജീവിതത്തിനുള്ള ഏറ്റവും നല്ല ഭക്ഷണം : മന്ത്രി പി പ്രസാദ്

ശാസ്ത്രീയമായ പഠനത്തിൻ്റെ അടിസ്ഥാനത്തിൽ മില്ലറ്റുകൾ ആരോഗ്യകരമായ ജീവിതത്തിനുള്ള ഏറ്റവും നല്ല ഭക്ഷണമെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്. ജില്ലയിൽ സർക്കാർ ധനസഹായത്തോടുകൂടി മനു...

ട്രെയിൻ യാത്രക്കിടെ വീണ് കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

ട്രെയിൻ യാത്രക്കിടെ വീണ് കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി.റാന്നി വെച്ചൂച്ചിറ കുമ്പിത്തോട് വേഴക്കാട്ട് വിശ്വനാഥൻ്റെ മകൻ വിനീത് (32) മൃതദേഹമാണ് കണ്ടെത്തിയത്. കോഴിക്കോട് നല്ലളം...

മുന്നറിയിപ്പ് സൈറൺ ചാനൽ പ്രോഗ്രാമുകളിൽ ഉപയോഗിക്കരുത്; ദുരന്തനിവാരണ അതോറിറ്റി

മുന്നറിയിപ്പ് സൈറൺ ചാനൽ പ്രോഗ്രാമുകളിൽ അനാവശ്യമായി ഉപയോഗിക്കരുതെന്ന നിർദേശവുമായി ദുരന്തനിവാരണ അതോറിറ്റി.പതിവായി സൈറൺ ഉപയോഗിക്കുന്നത് ജനങ്ങൾക്കിടയിൽ ഗൗരവം ഇല്ലാതാക്കുമെന്നാണ് മുന്നറിയിപ്പ്. ഇന്ത്യ-പാക് സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ്...