വൈക്കം നഗരസഭ ചെയർമാനായി കോൺഗ്രസിലെ അബ്ദുൾ സലാംറാവുത്തർ തെരഞ്ഞെടുക്കപ്പെട്ടു

വൈക്കം നഗരസഭ ചെയർമാനായി കോൺഗ്രസിലെ അബ്ദുൾ സലാംറാവുത്തർ തെരഞ്ഞെടുക്കപ്പെട്ടു.27 അംഗ കൗൺസിലിൽ ബിജെപിയുടെ രണ്ട് അംഗങ്ങളും രണ്ട് സ്വതന്ത്രരും വോട്ടെടുപ്പിൽ നിന്നു വിട്ടു നിന്നു.ഒരു ബി ജെ പി അംഗം ഹാജരായില്ല. യുഡിഎഫിന് അംഗങ്ങളും എൽഡിഎഫിന് ഒൻപത് അംഗങ്ങളുമാണുളളത്.എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച ഡി.രഞ്ജിത്ത്കുമാറിനെ നാലു വോട്ടുകൾക്കാണ് റാവുത്തർ പരാജയപ്പെടുത്തിയത്.നഗരസഭയിൽ ചെയർമാൻ സ്ഥാനം മൂന്നുപേർക്കു പങ്കിടാനാണ് നിലവിൽ ധാരണ.കോൺഗ്രസ് നേതൃത്വത്തിന്റെ ഔദോഗിക തീരുമാനം വരുമ്പോൾ ഒരാളെക്കൂടി പരിഗണിക്കുമെന്നും അഭ്യൂഹമുണ്ട്.മൂന്നുവർഷം അബ്ദു‌ൽസലാം റാവുത്തർക്ക് ചെയർമാൻസ്ഥാനമെന്നാണ് നിലവിലെ ധാരണ.അടുത്ത ഓരോ വർഷം കോൺഗ്രസ് അംഗങ്ങളായ ഇടവട്ടം ജയകുമാർ, പി.ഡി.പ്രസാദ് എന്നിവർ ചെയർമാൻ ആകും.

Leave a Reply

spot_img

Related articles

കോടാലിയില്‍ പാമ്പുകടിയേറ്റ സഹോദരങ്ങളുടെ വീടിന്റെ തറയുടെ ഒരു ഭാഗം പൊളിച്ച്‌ പരിശോധന

തൃശൂർ കോടാലിയില്‍ പാമ്പുകടിയേറ്റ സഹോദരങ്ങളുടെ വീടിന്റെ തറയുടെ ഒരു ഭാഗം പൊളിച്ച്‌ പരിശോധന.വീടിന്‍റെ പല ഭാഗങ്ങളിലായി തുടർച്ചയായി പാമ്പിനെ കണ്ടതിന്‍റെ പശ്ചാത്തലത്തിലാണ് പൊളിച്ച്‌ പരിശോധന.ഇന്നലെയും...

ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചതിനെ തുടർന്ന് രണ്ടു പേർ മരിച്ച സംഭവത്തിൽ രാസപരിശോധന റിപ്പോർട്ട് പുറത്ത്; മരണകാരണം ഭക്ഷ്യ വിഷബാധയല്ല

ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചതിനെ തുടർന്ന് രണ്ടു പേർ മരിച്ച സംഭവത്തിൽ രാസപരിശോധന റിപ്പോർട്ട് പുറത്ത്.മരണകാരണം ഭക്ഷ്യ വിഷബാധയല്ലെന്ന് രാസപരിശോധന റിപ്പോർട്ടിൽ പറയുന്നു. മരണത്തിന്...

ശബരിമല ക്ഷേത്രത്തിന് മുകളിൽ ഹെലികോപ്റ്റർ പറന്നു

ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്റ്റർ പറന്നു.ഹൈക്കോടതി നിയോഗിച്ച സ്പെഷ്യൽ കമ്മിഷണർ ആർ. ജയകൃഷ്ണൻ, സംഭവം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ശബരിമലയുടെ സുരക്ഷാചുമതലയുള്ള എ.ഡി.ജി.പി. എസ്.ശ്രീജിത്തിന്...

പാലക്കാട്ട് 41 ഡിഗ്രി സെൽഷ്യസ് വരെയും കൊല്ലത്തും തൃശൂരും 40 ഡിഗ്രി വരെയും ചൂട് ഉയരാമെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ്

ഇന്നു പാലക്കാട്ട് 41 ഡിഗ്രി സെൽഷ്യസ് വരെയും കൊല്ലത്തും തൃശൂരും 40 ഡിഗ്രി വരെയും ചൂട് ഉയരാമെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ്.കോട്ടയം, പത്തനംതിട്ട, എറണാകുളം,...