കുറ്റൂർ ഗ്രാമ പഞ്ചായത്ത് അംഗം ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

തിരുവല്ല കുറ്റൂർ ഗ്രാമ പഞ്ചായത്ത് അംഗം മരിച്ചു.8ാം വാർഡിൽ നിന്നും വിജയിച്ച യുഡിഎഫ് അംഗം കുറ്റൂർ ഓതറ തട്ടയ്ക്കാട്ട് മോടിയിൽ രവി (72)യാണ് മരണമടഞ്ഞത്. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് രാവിലെ 7 മണിയോടെയായിരുന്നു അന്ത്യം.കേരള കോൺഗ്രസ് ജോസഫ് വിഭാഗം സ്ഥാനാർത്ഥിയായി മത്സരിച്ച രവി 39 വോട്ടിൻ്റെ ഭൂരിപക്ഷത്തിനായിരുന്നു വിജയം.കഴിഞ്ഞ ഞായറാഴ്ചയായിരുന്നു പഞ്ചായത്ത് മെമ്പറായി സത്യപ്രതിജ്ഞ ചെയ്തത്. മുതിർന്ന അംഗം എന്ന നിലയിൽ മറ്റുള്ള മെമ്പർമാർക്ക് സത്യപ്രതിജ്ഞാ വാചകം ചൊല്ലി കൊടുത്തത് രവിയായിരുന്നു. നാളെ പഞ്ചായത്ത് പ്രസിഡൻ്റ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് വിയോഗം.പഞ്ചായത്തിൽ യു ഡി എഫ് 5 സീറ്റിലും, എൽ ഡി എഫ് സ്വതന്ത്രരുൾപ്പടെ 4 സീറ്റിലും, എൻഡിഎ 6 സീറ്റിലുമാണ് വിജയിച്ചത്.

Leave a Reply

spot_img

Related articles

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പ് ഓഗസ്‌റ്റ് 19ന്

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പ് ഓഗസ്‌റ്റ് 19ന്. രാവിലെ 11നു നഗരസഭാ ഹാളിൽ പാലാ വിദ്യാഭ്യാസ ജില്ലാ ഇൻ ചാർജ് ഓഫിസർ ജോളിമോൾ ഐസക്ക് വരണാധികാരിയാകും.യുഡിഎഫ്...

നീണ്ടകരയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു, രണ്ടുപേരെ കാണാതായി

കൊല്ലം നീണ്ടകരയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് അപകടം; മത്സ്യത്തൊഴിലാളി മരിച്ചു, രണ്ടുപേരെ കാണാതായി.കൊല്ലം നീണ്ടകരയിൽ ഇന്ന് രാവിലെ ഏഴുമണിയോടെ പുലിമുട്ടിന് സമീപം ‘ശ്രീകൃഷ്ണ ഭഗവാൻ’...

മുത്തങ്ങ സമരത്തിനിടെ പൊലീസുകാരൻ കൊല്ലപ്പെട്ട കേസിൽ എല്ലാ പ്രതികളെയും വെറുതെവിട്ടു

മുത്തങ്ങ സമരത്തിനിടെ കണ്ണൂർ സ്വദേശിയായ പൊലീസുകാരൻ കെ.വി.വിനോദ് കൊല്ലപ്പെട്ട കേസിൽ രണ്ടാം പ്രതി മാത്രം കുറ്റക്കാരൻ. ഇദ്ദേഹം മരിച്ച സ്ഥിതിക്ക് കുറ്റം വിധിച്ചില്ല ....

മദ്യപാനത്തിനിടെ തർക്കം ; കൊല്ലം കടവൂരിൽ ആനപ്പാപ്പാനെ കുത്തിക്കൊന്നു

കൊല്ലം കടവൂരിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചു. തൃക്കടവൂർ മഹാദേവക്ഷേത്രത്തിലെ ആന ശിവരാജുവിന്റെ മൂന്നാം പാപ്പാനായ രാജുവാണ് കുത്തേറ്റ് കൊല്ലപ്പെട്ടത്.പാൽക്കുളങ്ങര സ്വദേശിയായ രാജുവിനെ ഇന്നലെ...