അടുത്ത മാസം അഞ്ചിന് നടക്കുന്ന ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് പങ്കിടാൻ കോണ്‍ഗ്രസ്സും എ എ പിയും ധാരണയിലെത്തിയതായി റിപ്പോർട്ട്.ഇത് സംബന്ധിച്ച പ്രഖ്യാപനം ഇന്നുണ്ടായേക്കുമെന്ന് എ എ പി വൃത്തങ്ങള്‍ അറിയിച്ചു. കോണ്‍ഗ്രസ്സിലെ ദീപക് ബബാരിയയും എ എ പി നേതാവ് രാഘവ് ഛദ്ദയും തമ്മിലുള്ള ചർച്ചകള്‍ അനുകൂല ദിശയിലാണ് പുരോഗമിക്കുന്നത്. അഞ്ച് സീറ്റുകളില്‍ മത്സരിക്കാൻ എ എ പി സമ്മതിച്ചുവെന്നാണ് വിവരം.
അതേസമയം, കോണ്‍ഗ്രസ്സും എ എ പിയും കക്ഷി താത്പര്യങ്ങള്‍ മാറ്റിവെച്ച് സംസ്ഥാന തിരഞ്ഞെടുപ്പില്‍ സഖ്യമുണ്ടാക്കാൻ ശ്രമിക്കുകയാണെന്ന് രാഘവ് ഛദ്ദ പറഞ്ഞു. സഖ്യം സംബന്ധിച്ച് ഇതുവരെ സമവായത്തില്‍ എത്തിയിട്ടില്ലെങ്കിലും ചർച്ചകള്‍ അനുകൂലമായ ദിശയിലാണ് പുരോഗമിക്കുന്നത്. വിജയ സാധ്യതയില്ലെങ്കില്‍ സഖ്യവുമായി മുന്നോട്ടു പോകില്ലെന്നും ഛദ്ദ വ്യക്തമാക്കി.