ഭരണ സ്വാധീനമുപയോഗിച്ച് പനച്ചിക്കാട് ഗ്രാമ പഞ്ചായത്തിന്റെ വികസനം അട്ടിമറിച്ച സി പി എം നയത്തിനെതിരെ പ്രതിഷേധമുയർത്തി കോൺഗ്രസിന്റെ 11 ഗ്രാമ പഞ്ചായത്തംഗങ്ങൾ നാളെ രാവിലെ 8 മണി മുതൽ രാത്രി 8 മണി വരെ പരുത്തുംപാറ കവലയിൽ ഏകദിന ഉപവാസം നടത്തും . കുടിവെള്ളക്ഷാമം പരിഹരിക്കുവാൻ ഭരണ സമിതി കൊണ്ടുവന്ന ജൽ ജീവൻ മിഷൻ പദ്ധതി 4 വർഷമായിട്ടും പൂർത്തിയാക്കുവാൻ അനുവദിക്കുന്നില്ല, അസിസ്റ്റന്റ് എഞ്ചിനീയറുടെ ഓഫീസിൽ ഉദ്യോഗസ്ഥരെ നിയമിക്കാതെ മാർച്ച് 31 ന് അവസാനിച്ച കഴിഞ്ഞ വർഷത്തെ ഒരു റോഡ് പണി പോലും ചെയ്യുവാൻ പഞ്ചായത്തിനെ അനുവദിച്ചില്ല, തുടങ്ങി പഞ്ചായത്തിന്റെ വികസന പ്രവർത്തനങ്ങളെല്ലാം തകർത്തതിനെ തിരെ പ്രതിഷേധമുയർത്തി യാണ് ഉപവാസ സമരം .രാവിലെ 8 മണിക്ക് ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് സമരം ഉദ്ഘാടനം ചെയ്യും . വൈകിട്ട് 5.30 ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. പുതുപ്പള്ളി എം എൽ എ ചാണ്ടി ഉമ്മൻ മുഖ്യ പ്രഭാഷണം നടത്തും.