തിരുവനന്തപുരം, തൃശ്ശൂർ, പാലക്കാട് ജില്ലകളിലാണ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന് സ്വകാര്യ ഏജൻസി ഹൈക്കമാൻഡിന് നല്‍കിയ റിപ്പോർട്ടില്‍ പറയുന്നു. ഈ ജില്ലകളിലെ ബിജെപിയുടെ സാന്നിധ്യം തിരിച്ചറിഞ്ഞ് പ്രവർത്തിച്ചില്ലെങ്കില്‍ തിരിച്ചടി നേരിടേണ്ടി വരുമെന്ന് റിപ്പോർട്ടില്‍ പറയുന്നുവാർഡിലെ ഓരോ കുടുംബത്തിലെയും അംഗങ്ങളുടെ പേരും വിവരങ്ങളും ഉള്‍പ്പെടുത്തിയ കുടുംബ രജിസ്റ്റർ യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പിലാക്കേണ്ടതുണ്ട്. വാർഡ് കമ്മിറ്റി അംഗങ്ങള്‍ മാസത്തില്‍ ഒരിക്കലെങ്കിലും ഓരോ വീടുകളും സന്ദർശിക്കണം. വിവിധ സാമൂഹിക ഗ്രൂപ്പുകളുമായി നല്ല ബന്ധം സ്ഥാപിക്കാനും താഴെത്തട്ടില്‍ നിർദ്ദേശമുണ്ട്വോട്ടർമാരെ ചേർക്കൽ, കുടുംബയോഗങ്ങൾ, സ്ഥാനാർത്ഥികളെ തീരുമാനിക്കാൻ വാർഡ് കമ്മിറ്റികള്‍ക്ക് പൂർണ്ണ സ്വാതന്ത്ര്യം നല്‍കിയുള്ള കെപിസിസിയുടെ ഔദ്യോഗിക പ്രഖ്യാപനം ഉള്‍പ്പെടെയുള്ള നടപടികള്‍ ഉടൻ ഉണ്ടാവും