കോൺഗ്രസിനുള്ളിലെ തർക്കങ്ങളിൽ ഘടകകക്ഷികൾക്ക് ആശങ്ക

കോൺഗ്രസിനുള്ളിലെ തർക്കങ്ങളിൽ ഘടകകക്ഷികൾക്ക് ആശങ്ക. മുസ്ലിംലീഗ് അടക്കമുള്ള ഘടക കക്ഷികൾ ഹൈക്കാമാൻഡ്നെ അസംതൃപ്തി അറിയിച്ചു. കോൺഗ്രസ് ഒറ്റക്കെട്ടായി മുന്നോട്ടുപോകണമെന്നും മുന്നണിയിൽ ഐക്യം ഊട്ടിയുറപ്പിക്കണമെന്നുമാണ് ഇവരുടെ ആവശ്യം. ഐക്യത്തോടെ പ്രവർത്തിച്ചില്ലെങ്കിൽ തിരിച്ചടി ഉണ്ടാകുമെന്ന് ഇവർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വി ഡി സതീശനും കെ സുധാകരനും തമ്മിലുള്ള തർക്കത്തിനിടെയാണ് ഘടകകക്ഷികളുടെ ഇടപെടൽ. പാര്‍ട്ടിയിലെ ഭിന്നത രൂക്ഷമാകുമ്പോഴും തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പില്‍ മുന്നേറ്റം ഉണ്ടാക്കാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ. ഭരണ വിരുദ്ധ വികാരത്തിലാണ് നേതൃത്വം പ്രതീക്ഷ അര്‍പ്പിക്കുന്നത്. കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും തമ്മിലുള്ള തര്‍ക്കം തീര്‍ക്കാന്‍ നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല എന്നത് ഒരു വെല്ലുവിളിയായി തുടരുകയാണ്. ഹൈക്കമാന്റ് നിര്‍ദ്ദേശങ്ങള്‍ ഇരുവരും മുഖവിലയ്ക്ക് എടുക്കുന്നില്ല എന്നാണ് ഇരുവർക്കും നേരെയുള്ള വിമര്‍ശനം.

മറുഭാഗത്ത് പുനഃസംഘടന വേഗത്തില്‍ പൂര്‍ത്തിയാക്കാനാണ് ഹൈക്കമാന്റ് ശ്രമം. സമഗ്ര പുനഃസംഘടനയാണ് ലക്ഷ്യമിടുന്നത്. ഭാഗിക പുനഃസംഘടന ഗുണകരമല്ലെന്ന് നേതൃത്വം വിലയിരുത്തുന്നുണ്ട്. പ്രവര്‍ത്തന മികവ് പുലര്‍ത്താത്ത മുഴുവന്‍ ഭാരവാഹികളേയും മാറ്റാനാണ് ഹൈക്കമാന്റ് തീരുമാനം. പുനഃസംഘടനയുമായി ബന്ധപ്പെട്ട് ഹൈക്കമാന്റ് നേതാക്കളുടെ അഭിപ്രായം തേടിയിരുന്നു. ദീപാദാസ് മുന്‍ഷി രാഷ്ട്രീയ കാര്യ സമിതി അംഗങ്ങളുമായി കൂടിക്കാഴ്ച്ച നടത്തിയാണ് അഭിപ്രായം സ്വീകരിച്ചത്.

Leave a Reply

spot_img

Related articles

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്നു ചേരും

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്നു ചേരും. നിലമ്പൂര്‍ ഉപ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉടനെ ഉണ്ടാകുമെന്നിരിക്കെ അതിന്റെ ഒരുക്കങ്ങള്‍ ചര്‍ച്ചയാകും. സ്ഥാനാര്‍ഥിയെ സംബന്ധിച്ചും പ്രാഥമിക...

മാവേലിക്കര നഗരസഭ ചെയർമാനായി വീണ്ടും കോൺഗ്രസ് അംഗം തിരഞ്ഞെടുക്കപ്പെട്ടു

മാവേലിക്കര നഗരസഭ ചെയർമാനായി വീണ്ടും കോൺഗ്രസ് അംഗം തിരഞ്ഞെടുക്കപ്പെട്ടു.ഇടത് അംഗത്തിന്റെ പിന്തുണയോടെയാണ് കോൺഗ്രസിന് സ്വന്തം ചെയർമാനെ വിജയിപ്പിക്കാൻ കഴിഞ്ഞത്.ഡിസിസി ജനറൽ സെക്രട്ടറി നൈനാൻ സി...

മുൻ കേന്ദ്രമന്ത്രി പശുപതി കുമാർ പരസ് നേതൃത്വം നൽകുന്ന രാഷ്ട്രീയ ലോക് ജനശക്തി പാർട്ടി എൻ ഡി എ സഖ്യം വിട്ടു

മുൻ കേന്ദ്രമന്ത്രി പശുപതി കുമാർ പരസ് നേതൃത്വം നൽകുന്ന രാഷ്ട്രീയ ലോക് ജനശക്തി പാർട്ടി (ആർ എൽ ജെ പി) എൻ ഡി എ...

കെ കെ രാഗേഷ് കണ്ണൂർ ജില്ലാ സെക്രട്ടറി

കെ കെ രാഗേഷിനെ കണ്ണൂർ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു.മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള നേതാക്കയുടെ നേതൃത്വത്തിൽ നടന്ന ജില്ലാ കമ്മിറ്റിയോഗത്തിലാന് തീരുമാനം.മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി...