കോഴഞ്ചേരി പാലം നിർമ്മാണം പുരോഗമിക്കുന്നു

പത്തനംതിട്ട കോഴഞ്ചേരി തിരുവല്ല –– കുമ്പഴ റോഡിൽ കോഴഞ്ചേരിയിൽ പഴയ പാലത്തിന് സമാന്തരമായി പണിയുന്ന പുതിയ പാലത്തിന്റെ നിർമാണം പുരോഗമിക്കുന്നു. തോട്ടപ്പുഴശ്ശേരി പഞ്ചായത്ത് ഓഫീസിന് മുൻവശത്ത് നിന്നും ആരംഭിച്ച് കോഴഞ്ചേരി വണ്ടിപ്പേട്ടയിൽ എത്തുന്ന റോഡിൽ പമ്പയാറിന് കുറുക കൊണ് പാലം നിർമിക്കുന്നത്.198.8 മീറ്റർ നീളവും ഇരുവശത്ത് നടപ്പാതയോടു കൂടി 12 മീറ്റർ വീതിയോടെയാണ് പുതിയ പാലം നിർമ്മിക്കുന്നത്. ആറിന് നടുവിൽ 32 മീറ്റർ നീളത്തിൽ നാല് സ്പാനുകൾ ഉള്ള ആർച്ച് ബ്രിഡ്ജും ഇരുകരകളിലുമായി 23.6 മീറ്റർ നീളത്തിൽ ഉള്ള 3 ലാൻഡ്‌ സ്പാനുകളുമായാണ് പാലം രൂപകല്പന ചെയ്തിരിക്കുന്നത്. രണ്ട്‌ ആർച്ച്‌ സ്പാനുകളുടെ പണി ഇതിനോടകം പൂർത്തിയായി. മാരാമൺ ഭാഗത്തെ സർവീസ് റോഡിന്റെയും അപ്രോച്ച് റോഡിന്റെയും സംരക്ഷണ ഭിത്തിയുടെ പണിയാണ് ഇപ്പോൾ നടക്കുന്നത്. മൂന്ന് സംരക്ഷണ ഭിത്തികളാണ് മാരാമൺ ഭാഗത്തുള്ളത്. ഇതിൽ സർവീസ് റോഡിന്റെ സംരക്ഷണ ഭിത്തിയുടെ പണി പൂർത്തിയായി. ഇനിയുള്ളത് അപ്രോച് റോഡിന്റെ രണ്ട്‌ സംരക്ഷണ ഭിത്തികകളുടെ പണിയാണ്. ഇതിൽ ഒന്നിന്റെ പണി പുരോഗമിക്കുന്നു. ഒരു വർഷത്തിനുള്ളിൽ പാലം പണി പൂർത്തിയാകും വിധമാണ് പണി നടക്കുന്നത്. കനത്ത മഴയിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ നദിയിലൂടെ ഒലിച്ചുവന്ന തടിയും മറ്റും പുതിയ പാലത്തിന്റെ നദിയിലെ പില്ലറിൽ തങ്ങി നിന്നു. ഇത് നീക്കം ചെയ്യാനുള്ള നടപടി ഉടനെ ഉണ്ടാകുമെന്നു ഉദ്യോഗസ്ഥർ പറഞ്ഞു. പുതിയ പാലം പണി പൂർത്തിയാകുന്നതോടെ നിലവിലുള്ള സംസ്ഥാനപാതയായ തിരുവല്ല- കുമ്പഴ റോഡിൽ കോഴഞ്ചേരി ടൗണിലെ ഗതാഗതകുരുക്കിന് പരിഹാരമാകും

Leave a Reply

spot_img

Related articles

കിണർ വൃത്തിയാക്കാനിറങ്ങി തിരിച്ച്‌ കയറുന്നതിനിടെ തൊഴിലാളി കിണറ്റിൽ വീണ് മരിച്ചു

തിങ്കളാഴ്ച്ച ഉച്ചകഴിഞ്ഞ് രണ്ട് മണിയോടെയായിരുന്നു സംഭവം. പൊൻകുന്നം അരവിന്ദ ആശുപത്രിയ്ക്ക് സമീപം മൂലകുന്നിൽ കിണർ വൃത്തിയാക്കാൻ ഇറങ്ങിയ തൊഴിലാളിയാണ് കിണറ്റിൽ വീണ് മരിച്ചത്.പൊൻകുന്നം ഒന്നാം...

10 ദിവസം 420 പരിശോധന, 49 കേസ്, 3,91,000 രൂപ പിഴ, ശബരിമലയിലെ കടകളിലും ഹോട്ടലുകളിലും പരിശോധന ശക്തം

ശബരിമലയിലെ വ്യാപാരസ്ഥാപനങ്ങളിലും ഹോട്ടലുകളിലും വിവിധ സ്‌ക്വാഡുകൾ പത്തു ദിവസത്തിനിടെ നടത്തിയത് 420 പരിശോധന. സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ നടന്ന പരിശോധനയിൽ 49 കേസ്...

ബസും കാറും കൂട്ടിയിടിച്ച് അപകടം

ചങ്ങനാശ്ശേരി മണിമലയിൽ കെ എസ് ആർ ടി സി ബസും കാറും കൂട്ടിയിടിച്ച് അപകടം.അപകടത്തിൽ കാർ യാത്രികരായ രണ്ട് പേർക്ക് ഗുരുതര പരിക്കേറ്റു.ഇവരെ സ്വകാര്യ...

ട്രോളി ബാഗിൽ പണം കടത്തിയെന്ന പരാതിയിൽ തെളിവില്ല: പൊലീസ്

പാലക്കാട് കോൺഗ്രസുകാർ ഹോട്ടലിലേക്ക് ട്രോളി ബാഗിൽ പണം കടത്തിയെന്ന പരാതിയിൽ തെളിവില്ലെന്ന് പൊലീസ്. സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്‌പി ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകി....