കോട്ടയം കോടിമത രണ്ടാം പാലത്തിന്റെ നിർമ്മാണത്തിന് തുടക്കം

വർഷങ്ങൾ നീണ്ട കാത്തിരിപ്പിന് വിരാമം. കോട്ടയം കോടിമത രണ്ടാം പാലത്തിന്റെ നിർമ്മാണത്തിന് തുടക്കമായി.

നിർമ്മാണത്തിന് തുടക്കം കുറിച്ച് പാലത്തിന്റെ പൈലിങ് നടപടികൾ ആരംഭിച്ചു.

12 മീറ്റർ വീതിയിലും 150 മീറ്റർ നീളത്തിലുമാണ് പുതിയ പാലം നിർമ്മിക്കുന്നത്.

മൂന്നു സ്പാനുകളിൽ രണ്ടെണ്ണം ഇതിനകം പ്രാരംഭഘട്ടത്തിൽ നിർമ്മിച്ചിട്ടുണ്ട്.

ശേഷിക്കുന്ന സ്പാനുകളുടെയും, അപ്രേച്ച് റോഡിനായുള്ള 5 ലാൻഡ് സ്പാനുകളുടെ പൈലിങ്ങ് ജോലികൾക്കാണ് ഇന്ന് തുടക്കമായിരിക്കുന്നത്.

18 മാസം കൊണ്ട് പാലം നിർമ്മാണം പൂർത്തിയാക്കുമെന്ന് കരാറുകാരൻ അറിയിച്ചു.


പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം 15.49 കോടി രൂപ ചിലവഴിച്ചാണ് പാലം പൂർത്തിയാക്കുന്നത്.

തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ എ യുടെ ഏറെ നാളായുള്ള പരിശ്രമത്തിനൊടുവിലാണ് വർഷങ്ങൾ നീണ്ട തടസ്സങ്ങൾ ഒഴിവാക്കി പാലം നിർമ്മാണം ആരംഭിച്ചിരിക്കുന്നത്.

Leave a Reply

spot_img

Related articles

കീം 2025: പ്രവേശന പരീക്ഷ 23 മുതൽ

2025-26 അധ്യയന വർഷത്തെ എൻജിനിയറിങ്, ഫാർമസി കോഴ്സുകളിലേയ്ക്കുള്ള കമ്പ്യൂട്ടർ അധിഷ്ഠിത (CBT) പ്രവേശന പരീക്ഷ ഏപ്രിൽ 23 മുതൽ 29 വരെ സംസ്ഥാനത്തെ എല്ലാ ജില്ലാ...

കെ-മാറ്റ് 2025: ഓൺലൈൻ അപേക്ഷ ക്ഷണിച്ചു

2025 വർഷത്തെ എം.ബി.എ പ്രവേശനത്തിനുള്ള കേരള മാനേജ്‌മെന്റ് ആപ്റ്റിട്യൂട് ടെസ്റ്റിനായി (KMAT 2025 session-II) വിദ്യാർഥികൾക്ക് മെയ് 9  വൈകിട്ട് നാല് വരെ  www.cee.kerala.gov.in ൽ ഓൺലൈനായി അപേക്ഷിക്കാം. പ്രവേശന പരീക്ഷ...

കുടുംബ വഴക്കിനെ തുടര്‍ന്ന് തീ കൊളുത്തി ഗൃഹനാഥന്‍ ജീവനൊടുക്കി

കുടുംബ വഴക്കിനെ തുടര്‍ന്ന് സ്വയം പെട്രോളൊഴിച്ച്‌ തീ കൊളുത്തി ജീവനൊടുക്കി ഗൃഹനാഥന്‍. തിരുവനന്തപുരം വെങ്ങാനൂര്‍ പനങ്ങോട് ഡോ.അംബേദ്കര്‍ ഗ്രാമം കൈപ്പളളിക്കുഴി രേവതി ഭവനില്‍ കൃഷ്ണന്‍കുട്ടിയാണ്...

പുതിയ മന്ദിരത്തിൽ സിപിഐ ദേശീയ യോഗം 23 മുതൽ

പുതുതായി നിർമിച്ച സംസ്ഥാന മന്ദിരമായ എം.എൻ.സ്മാരകത്തിൽ സിപിഐയുടെ ദേശീയ നിർവാഹക സമിതി, കൗൺസിൽ യോഗങ്ങൾ 23 മുതൽ 25 വരെ ചേരും.മുൻ സംസ്ഥാന സെക്രട്ടറി...