ഇതിനോടകം 307 പൈലുകള്‍ സ്ഥാപിച്ചു.കളമശ്ശേരിയിലെ 8.85 ഹെക്ടർ സ്ഥലത്തെ കാസ്റ്റിംഗ് യാർഡില്‍ പിയർകാപ്പ് മുതലുള്ള സൂപ്പർ സ്ട്രക്ചർ ഘടക ഭാഗങ്ങളുടെ നിർമ്മാണവും പുരോഗമിക്കുകയാണ്.നാല് പിയർകാപ്പുകളുടെയും മൂന്ന് യു ഗർഡറുകളുടെയും കാസ്റ്റിംഗ് പൂർത്തിയായി. ഒന്നാം ഘട്ടത്തിലെ നിർമ്മാണ രീതിയില്‍ നിന്ന് വ്യത്യസ്തമായി തൂണിനു മേലെയുള്ള പിയറിനു മുകളിലുള്ള മെട്രോ സ്റ്റേഷൻ ഘടകഭാഗങ്ങളെല്ലാം കാസ്റ്റിംഗ് യാർഡില്‍ തന്നെ നിർമ്മിക്കുകയാണ്. പദ്ധതി വേഗത്തില്‍ പൂർത്തിയാക്കുന്നത് ലക്ഷ്യമിട്ടാണ് ഈ രീതി അവലംബിച്ചത്.