ഇന്ത്യയിൽ വീണ്ടും കോവിഡ് കേസുകളിൽ വർധന.ഒരാഴ്ച്ചക്കുള്ളിൽ 64 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കേരളം, മഹാരാഷ്ട്ര, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലാണ് കേസുകൾ ഏറ്റവും കൂടുതലുള്ളതെന്ന് റിപ്പോർട്ടുകൾ. നിലവിലെ കണക്കനുസരിച്ച് ഇന്ത്യയിലിപ്പോൾ 257 സജീവ കേസുകളാണുള്ളത്. കൂടുതൽ കേസുകൾ റിപോർട്ട് ചെയ്ത്‌തിരിക്കുന്നത് കേരളത്തിലാണ്. 69 പേർക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. മഹാരാഷ്ട്രയിൽ 44 ഉം തമിഴ്നാട്ടിൽ 34 പേരുമാണ് ചികിത്സയിലുള്ളത്. മഹാരാഷ്ട്രയിൽ അടുത്തിടെ രണ്ട് മരണങ്ങൾ റിപോർട്ട് ചെയ്തിട്ടുണ്ടെങ്കിലും ഇത് കോവിഡ് മൂലമുള്ള മരണമല്ലെന്ന് ഡോക്‌ടർമാർ വ്യക്തമാക്കി.പക്ഷെ രണ്ട് രോഗികൾക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.