സിപിഐ മന്ത്രിമാർ ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കും

സിപിഐയുടെ നിലപാടിന് സിപിഎം വഴങ്ങിയതോടെ പി എം ശ്രീ വിവാദത്തിലുള്ള തർക്കം അവസാനിച്ചതായി റിപ്പോർട്ട്. ഇതോടെ ഇന്ന് വൈകുന്നേരം നടക്കാനിരിക്കുന്ന മന്ത്രിസഭാ യോഗത്തിൽ സിപി ഐ മന്ത്രിമാർ പങ്കെടുക്കും എന്നാണ് ലഭിക്കുന്ന അനൗദ്യോഗിക വിവരം. മുഖ്യമന്ത്രിയും ബിനോയ് വിശ്വവും ഇന്ന് ഉച്ചക്ക് 1.30 ഓടെ എ കെ ജി സെൻ്ററിൽ കൂടിയാഴ്ച നടത്തും.വിഷത്തിൽ ഇരു പാർട്ടികളും ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.നേതാക്കളുടെ കൂടിക്കാഴ്ചക്ക് ശേഷം ഔദ്യോഗിക പ്രതികരണം ഉണ്ടാകുമെന്നാണ് സൂചന.പിഎം ശ്രീ പദ്ധതി നടപ്പാക്കാൻ ഒപ്പുവച്ച കരാർ മരവിപ്പിക്കാനോ റദ്ദാക്കാനോ ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കേന്ദ്രത്തിന് കത്ത് നൽകും.വിഷയം ചർച്ച ചെയ്യാനായി മുന്നണി യോഗവും ഉടൻ വിളിക്കും.വിഷയം മന്ത്രിസഭാ യോഗത്തിലും ചർച്ച ചെയ്യും. പിഎം ശ്രീ വിഷയത്തിൽ ഒരു ഉപസമതി ഉണ്ടാക്കി മുന്നോട്ട് പോകാമെന്നുള്ളതാണ് മറ്റൊരു തീരുമാനം.

Leave a Reply

spot_img

Related articles

മാസപ്പടി കേസില്‍ പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ഇഡി ശുപാർശയില്‍ പ്രതികരിച്ച്‌ എം എ ബേബി

മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ഇഡി ശുപാർശയില്‍ പ്രതികരിച്ച്‌ സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി.കഥകള്‍ മെനയുന്നതില്‍ മികച്ച...

റെയില്‍വേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളില്‍ ഭക്ഷണ സാധനങ്ങളുടെ വില 5 മുതല്‍ 15 രൂപ വരെ വര്‍ധിപ്പിച്ചു

റെയില്‍വേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളില്‍ ഭക്ഷണ സാധനങ്ങളുടെ വില 5 മുതല്‍ 15 രൂപ വരെ വര്‍ധിപ്പിച്ചു.പുതുക്കിയ നിരക്കുകള്‍ ഇന്നലെ പ്രാബല്യത്തില്‍ വന്നു.2 ഇഡ്ഡലി...

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം: ദുരൂഹതയില്ലെന്ന് പോലീസ്; കീടനാശിനി ഉള്ളിൽ ചെന്നതെന്ന് പ്രാഥമിക നിഗമനം

ഇടുക്കി അടിമാലിയിൽ ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ ദുരൂഹതയില്ലെന്ന് പോലീസ് വ്യക്തമാക്കി. കുട്ടികളുടെ മരണം കീടനാശിനി ഉള്ളിൽ ചെന്നാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.അടിമാലി...

ചൂടിന് ആശ്വാസമായി മഴയെത്തുന്നു; വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് കൊടുംചൂട് ശക്തമായി തുടരുന്നതിനിടയിൽ ആശ്വാസമായി മഴയെത്തുന്നു. തെക്കൻ, മധ്യകേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇതിന്റെ...