ഡിസിസി സെക്രട്ടറി വി സുധീർ കുമാറിനെതിരെ സിപിഎം

വി സുധീർ കുമാറിനെതിരെ സിപിഎം.വടകരയിൽ നിക്ഷേപം തിരിച്ച് കിട്ടാത്തതിൽ മനംനൊന്ത് വയോധികൻ ഇബ്രാഹിം കുട്ടി കോൺഗ്രസ് നേതാവിൻ്റെ വീടിൻ്റെ മുന്നിലെത്തി തീകൊളുത്തി ജീവനൊടുക്കിയ സംഭവത്തിൽ ആരോപണ വിധേയനായ ഡിസിസി സെക്രട്ടറി വി സുധീർ കുമാറിനെതിരെ സിപിഎം.ഇബ്രാഹിമിന് നീതി ലഭിക്കണമെന്നും സുധീർ കുമാറിനെ കൊലക്കുറ്റത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി എം മഹബൂബ് ആവശ്യപ്പെട്ടു. വടകര കടത്തനാട് ലേബർ സൊസൈറ്റി മുൻ പ്രസിഡൻ്റ് സുധീർകുമാറിന്റെ വീട്ടിലെത്തിയായിരുന്നു ഇന്നലെ ഇബ്രാഹിം പെട്രോൾ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യാശ്രമം നടത്തിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇബ്രാഹിം കുട്ടിയും കുടുംബവും ഈ സഹകരണ സൊസൈറ്റിയിൽ 7.5 ലക്ഷം രൂപ നിക്ഷേപിച്ചിരുന്നു. മകളുടെ വിവാഹ ആവശ്യങ്ങൾക്കായി ഈ തുക പലതവണ തിരികെ ചോദിച്ചെങ്കിലും സൊസൈറ്റി അധികൃതർ പണം നൽകാൻ തയ്യാറായില്ല.

Leave a Reply

spot_img

Related articles

അട്ടപ്പാടി ഇരട്ടക്കൊലപാതകത്തിൽ പ്രതി പിടിയിൽ

അട്ടപ്പാടി ഇരട്ടക്കൊലപാതകത്തിൽ പ്രതിയെ പിടികൂടി പൊലീസ്.പശ്ചിമ ബംഗാൾ സ്വദേശിയായ പ്രൊവത് ദാസ് ആണ് പിടിയിലായത്. പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് പറയുന്നു. കൊല്ലപ്പെട്ട യുവതി...

പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തക്കേസ്; വിചാരണയ്ക്ക് ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ

പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തക്കേസ് വിചാരണയ്ക്ക് ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ.കൊല്ലം പരവൂർ പുറ്റിങ്ങൽ ക്ഷേത്ര വെടിക്കെട്ട് ദുരന്തക്കേസിന്റെ വിചാരണ നടപടികൾക്ക് ഹൈക്കോടതി ഇടക്കാല സ്റ്റേ അനുവദിച്ചു.കൊല്ലം...

ഇന്ന് ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

ഇന്ന് ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.മഴ മാറിനിൽക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ ഉയർന്ന വൈദ്യുതി ആവശ്യകത മുൻദിവസങ്ങളെ അപേക്ഷിച്ച് ഏകദേശം 800 മുതൽ 900 മെഗാവാട്ട്...

കെഎസ്ആർടിസിക്ക് പുതിയ ബസുകൾ; സ്പോൺസർഷിപ്പ് പദ്ധതിക്ക് അവസരം

സംസ്ഥാന സർക്കാരിന്റെ നൂറ് ദിന കർമപദ്ധതിയുടെ ഭാഗമായി പൊതുഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിന് കെഎസ്ആർടിസിയിൽ സ്പോൺസർഷിപ്പ് പദ്ധതിക്ക് അവസരം. ഗ്രാമീണ മേഖലകളിൽ ഉൾപ്പെടെ മികച്ച യാത്രാസൗകര്യം...