കൊല്ലം നഗരസഭയില്‍ സിപിഎം- സിപിഐ ഭിന്നത. മേയർ സ്ഥാനം പങ്കുവക്കുന്നതിൽ സിപിഎം ധാരണ പാലിച്ചില്ലെന്ന് ആരോപിച്ച് ഡെപ്യൂട്ടി മേയര്‍ സ്ഥാനം സിപിഐ അംഗം കൊല്ലം മധു രാജിവെച്ചു. പാര്‍ട്ടി തീരുമാനമാണ് താന്‍ രാജിയിലൂടെ നടപ്പാക്കിയതെന്ന് കൊല്ലം മധു മാധ്യമങ്ങളോട് പ്രതികരിച്ചു.സിപിഎം- സിപിഐ സംസ്ഥാന സെക്രട്ടറിമാര്‍ തമ്മില്‍ നടന്ന ചര്‍ച്ചയില്‍ ബുധനാഴ്ച സിപിഎമ്മിന്റെ നിലവിലെ മേയര്‍ പ്രസന്നാ ഏണസ്റ്റ് രാജിവെക്കുമെന്ന് ധാരണയിലെത്തിയിരുന്നു. എന്നാല്‍, വൈകിട്ട് 4.45 ആയിട്ടും പ്രസന്നാ ഏണസ്റ്റ് രാജി നല്‍കാതിരുന്നതോടെയാണ് സിപിഐ കടുത്ത നടപടിയിലേക്ക് നീങ്ങിയത്. ഡെപ്യൂട്ടി മേയര്‍ കൊല്ലം മധുവിന് പുറമേ സ്ഥിരം സമിതി അധ്യക്ഷന്മാരായ സവിത ദേവിയും (വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ) സജീവ് സോമനും (പൊതുമരാമത്ത് സ്റ്റാൻഡിംഗ് അധ്യക്ഷൻ) രാജി സമർപ്പിച്ചിട്ടുണ്ട്