ആലപ്പുഴയിൽ സി.പി.എം. ലോക്കല്‍ കമ്മിറ്റിയംഗം ഉള്‍പ്പെടെ 218 പേർ ബി.ജെ.പി.യില്‍ ചേർന്നു

ആലപ്പുഴയിൽ സി.പി.എം. ലോക്കല്‍ കമ്മിറ്റിയംഗം ഉള്‍പ്പെടെ 218 പേർ ബി.ജെ.പി.യില്‍ ചേർന്നു.ജില്ലാ പഞ്ചായത്തംഗം ബിപിൻ സി. ബാബു അടുത്തിടെ സി.പി.എം. വിട്ട് ബി.ജെ.പിയില്‍ ചേർന്നിരുന്നു. ബിപിൻ സി. ബാബുവിനോട് അടുപ്പമുള്ളവരാണ് ഇപ്പോള്‍ സി.പി.എം.വിട്ട് ബി.ജെ.പി.യില്‍ ചേർന്നവരില്‍ ഏറിയ പങ്കും.

സി.പി.എം. കരീലക്കുളങ്ങര ലോക്കല്‍ കമ്മിറ്റിയംഗവും സി.ഐ.ടി.യു. നേതാവുമായ സക്കീർ ഹുസൈനാണ് ബി.ജെ.പി.യില്‍ ചേർന്നത്. ഇദ്ദേഹം കുടുംബത്തോടൊപ്പമാണ് യോഗത്തിനെത്തിയത്. പത്തിയൂർ പഞ്ചായത്ത് മുൻ അംഗം കൂടിയാണ് സക്കീർ ഹുസൈൻ. സി.പി.എമ്മിന്റെ അഞ്ച് ബ്രാഞ്ച് സെക്രട്ടറിമാർ ഉള്‍പ്പെടെ 49 പാർട്ടി അംഗങ്ങള്‍ ബി.ജെ.പി.യില്‍ ചേർന്നതായി നേതാക്കൻമാർ പറഞ്ഞു.

ഡി.വൈ.എഫ്.ഐ. മുൻ മേഖലാസെക്രട്ടറി സമീറും ബി.ജെ.പി.യില്‍ ചേർന്നിട്ടുണ്ട്. കോണ്‍ഗ്രസില്‍നിന്ന് 27 പേരും ബി.ജെ.പി.യില്‍ ചേർന്നു. സി.പി.എമ്മിന്റെ ശക്തികേന്ദ്രമായ പത്തിയൂരില്‍നിന്ന് 62 പേരും ദേവികുളങ്ങരയില്‍നിന്നു 96 പേരും ചേരാവള്ളി മേഖലയില്‍നിന്നു 49 പേരും കണ്ടല്ലൂരില്‍നിന്നു 46 പേരും പാർട്ടിയില്‍ ചേർന്നു. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ ഇവരെ ഷാൾ അണിയിച്ച് സ്വീകരിച്ചു.

Leave a Reply

spot_img

Related articles

സിപിഎമ്മുമായി ഒരു തരത്തിലുള്ള നീക്കുപോക്കിനുമില്ല; കലാ രാജു

കുറുമാറുമെന്ന ഭീതിയിൽ സിപിഎം കൂത്താട്ടുകുളം നഗരസഭയിലെ വനിതാ കൗൺസിലറെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ സിപിഎമ്മുമായി ഒരു തരത്തിലുള്ള നീക്കുപോക്കിനുമില്ലെന്ന് കൗൺസിലർ കലാരാജു. ആരോഗ്യ പ്രശനമുള്ളതു...

കെ വി ബിന്ദു കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം രാജിവയ്ക്കും

കെ വി ബിന്ദു കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം ഈ മാസം അവസാനം രാജിവയ്ക്കും. ഹേമലത പ്രേം സാഗർ ആണ് അടുത്ത പ്രസിഡണ്ട്....

പി.വി. അൻവർ എവിടെയെങ്കിലും പോകട്ടെ; എം.വി. ഗോവിന്ദൻ

പി.വി. അൻവർ എം.എല്‍.എ എവിടെയെങ്കിലും പോകട്ടെയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. അൻവർ ഉന്നയിച്ച വിഷയങ്ങള്‍ ചർച്ച ചെയ്യില്ലെന്ന് നേരത്തെ പറഞ്ഞതാണ്. ആ...

അൻവറിനും യു ഡി എഫിനും പറയാനുള്ള പോയിന്റ് ഒന്നാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്‌ണൻ

അൻവറിനും യു ഡി എഫിനും പറയാനുള്ള പോയിന്റ് ഒന്നാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്‌ണൻ. ഇരു കൂട്ടരുടെയും ഭാഷ രണ്ടാണെങ്കിലും പറയുന്ന പോയിന്റ് ഒന്നാണ്. സർക്കാരിൻ്റെ ചെയ്തികളെ...