അയ്യപ്പ സംഗമം നടത്തിയതിലൂടെ സി.പി.എം നടത്തുന്നത് ഭൂരിപക്ഷ പ്രീണനമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. എൻ.എസ്.എസിനും എസ്.എൻ.ഡി.പിക്കും ഇപ്പോള്‍ കാര്യങ്ങള്‍ മനസിലായി കാണും. എസ്. എസുമായി യുഡിഎഫിന് ഒരു പ്രശ്നവുമില്ല.പാർലമെൻ്റ് തെരഞ്ഞെടുപ്പിന് ശേഷം സി.പി.എം ഭൂരിപക്ഷ പ്രീണനമാണ് നടത്തുന്നത്. തീവ്ര നിലപാട് സ്വീകരിക്കുന്ന ഐ.എൻ.എല്ലിനെ കക്ഷത്തില്‍ വച്ചാണ് ഗോവിന്ദൻ യുഡിഎഫിനെ വിമർശിക്കുന്നത്.
മുസ്ലീം ലീഗിനെ കൂടെ കൂട്ടാൻ പുറകെ നടന്നവരാണ് സി.പി.എമ്മുകാർ.യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിൻ്റെ ആശംസ അയ്യ പ്പ സംഗമ വേദിയില്‍ വായിച്ചു ദേവസ്വം മന്ത്രി കോള്‍മയിർക്കൊണ്ടു. ഈ മന്ത്രിയെ കണ്ടു ബി.ജെ.പി ക്കാർ കോള്മയിർ കൊള്ളുകയാണ്. സി.പി.എം നീങ്ങുന്നത് ബി.ജെ.പിയുടെ അതേ വഴിയിലാണ് നീങ്ങുന്നതെന്ന് സതീശൻ പറഞ്ഞു.

